ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു

ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു

ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകീട്ട് 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. മനീഷിന്റെ ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്.മനീഷിന്റെ വീട്ടില്‍ എത്തിയ റോബിനും മനീഷും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ റോബിന്‍ കത്തി കൊണ്ടു കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനീഷിനെ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറെ നാളുകളായി റോബിനും ഭാര്യയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.