വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച്‌ അണ്ണാ ഹസാരെ, മൗനവ്രത സമരം നടത്തി

വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച്‌ അണ്ണാ ഹസാരെ,  മൗനവ്രത സമരം നടത്തി

അഹ്‌മദ്‌നഗർ: ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വ്യാഴാഴ്ച രണ്ട് മണിക്കൂർ നീണ്ട മൗനവ്രത സമരം (മൗൻ ആന്ദോളൻ) അദ്ദേഹം അനുഷ്ഠിച്ചു.ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങൾ വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാർത്ഥികളുടെ റോഡിലിറങ്ങിയുള്ള രോഷത്തെ കേവലം ക്രമസമാധാന പ്രശ്നമായി കാണരുതെന്നും, സമൂഹത്തിന്റെ വേദനയായും പ്രതീക്ഷയായും കാണണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട അദ്ദേഹം, ഒരു മന്ത്രി രാജിവെക്കുന്നതുകൊണ്ട് സർക്കാരിന് പതനം സംഭവിക്കില്ലെന്നും അത് സർക്കാരിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും വ്യക്തമാക്കി.