FIFA WORLD CUP 2026: രണ്ടാം റൗണ്ട് മത്സരങ്ങളുടെ വിശദ വിവരങ്ങൾ അറിയാം...

ഫിഫ ലോകകപ്പ് 2026-ന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ ആവേശകരമായി പൂർത്തിയായതോടെ, ടൂർണമെന്റ് ഇപ്പോൾ കൂടുതൽ വാശിയേറിയ രണ്ടാം റൗണ്ടിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായകമായ രണ്ടാം റൗണ്ട് മത്സരങ്ങൾ ജൂൺ 18 മുതൽ ജൂൺ 23 വരെ നടക്കും. ഓരോ ഗ്രൂപ്പിലെയും ടീമുകളുടെ നോക്കൗട്ട് സാധ്യതകൾ ഈ മത്സരങ്ങളെ ആശ്രയിച്ചിരിക്കും. ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന പ്രധാന മത്സരങ്ങളും വിശദമായ ഷെഡ്യൂളും താഴെ നൽകുന്നു.
പ്രധാന മത്സരങ്ങൾ:
മെക്സിക്കോ vs ദക്ഷിണ കൊറിയ: (Guadalajara Stadium – Thursday, 7pm (01:00 GMT, Friday)
ഗ്രൂപ്പ് എയിലെ നിർണ്ണായക പോരാട്ടം. ജൂൺ 18-ന് ഗ്വാഡലജാര സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു. ഇരു ടീമുകളും ആദ്യ മത്സരങ്ങളിൽ വിജയിച്ചവരായതിനാൽ ഗ്രൂപ്പിൽ ഒന്നാമതെത്താനുള്ള പോരാട്ടമായിരിക്കും ഇത്.
നെതർലൻഡ്‌സ് vs സ്വീഡൻ: (Houston Stadium – Saturday June 20, noon (17:00 GMT) ഗ്രൂപ്പ് എഫിലെ പോരാട്ടം ജൂൺ 20-ന് ഹൂസ്റ്റണിൽ നടക്കും. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ നെതർലൻഡ്‌സിന് തിരിച്ചുവരവ് അനിവാര്യമാണ്. അലക്സാണ്ടർ ഇസാക്കും വിക്റ്റർ ഗ്യോകെറെസും നയിക്കുന്ന സ്വീഡൻ മികച്ച ഫോമിലാണ്.
ജർമ്മനി vs ഐവറി കോസ്റ്റ്:(Toronto Stadium – Saturday June 20, 4pm (20:00 GMT) ജൂൺ 20-ന് ടൊറന്റോയിൽ നടക്കുന്ന മത്സരം ഗ്രൂപ്പ് ഇയിലെ കരുത്തരുടെ പോരാട്ടമാണ്.
സ്പെയിൻ vs സൗദി അറേബ്യ: (Atlanta Stadium – Sunday June 21, noon (16:00 GMT)ജൂൺ 21-ന് അറ്റ്ലാന്റയിൽ നടക്കുന്നു. ആദ്യ മത്സരത്തിൽ അപ്രതീക്ഷിതമായി സമനില വഴങ്ങിയ സ്പെയിൻ മികച്ച ഫോമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്.
നോർവേ vs സെനഗൽ: (New York New Jersey Stadium – Monday June 22, 8pm (00:00 GMT, next day)ഗ്രൂപ്പ് ഐയിലെ മത്സരം ജൂൺ 22-ന് ന്യൂയോർക്കിൽ നടക്കും. എർലിംഗ് ഹാലാൻഡ് നയിക്കുന്ന നോർവേയും പരാജയം ഒഴിവാക്കാൻ ശ്രമിക്കുന്ന സെനഗലും തമ്മിൽ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.
രണ്ടാം റൗണ്ട് മത്സരക്രമം:
ജൂൺ 18: ചെക്കിയ vs ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ് vs ബോസ്നിയ, കാനഡ vs ഖത്തർ, മെക്സിക്കോ vs ദക്ഷിണ കൊറിയ.
ജൂൺ 19: സ്കോട്ട്ലൻഡ് vs മൊറോക്കോ, യുഎസ്എ vs ഓസ്ട്രേലിയ, ബ്രസീൽ vs ഹെയ്തി, തുർക്കിയ vs പരാഗ്വേ.
ജൂൺ 20: നെതർലൻഡ്‌സ് vs സ്വീഡൻ, ജർമ്മനി vs ഐവറി കോസ്റ്റ്, ഇക്വഡോർ vs കുറക്കാവോ, ടുണീഷ്യ vs ജപ്പാൻ.
ജൂൺ 21: സ്പെയിൻ vs സൗദി അറേബ്യ, ബെൽജിയം vs ഇറാൻ, ഉറുഗ്വേ vs കേപ്പ് വെർദെ, ന്യൂസിലൻഡ് vs ഈജിപ്ത്.
ജൂൺ 22: അർജന്റീന vs ഓസ്ട്രിയ, ഫ്രാൻസ് vs ഇറാഖ്, നോർവേ vs സെനഗൽ, ജോർദാൻ vs അൾജീരിയ.
ജൂൺ 23: പോർച്ചുഗൽ vs ഉസ്ബെക്കിസ്ഥാൻ, ഇംഗ്ലണ്ട് vs ഘാന, പനാമ vs ക്രൊയേഷ്യ, കൊളംബിയ vs ഡിആർസി.
ജൂൺ 24: സ്വിറ്റ്സർലൻഡ് vs കാനഡ, ബോസ്നിയ vs ഖത്തർ, സ്കോട്ട്ലൻഡ് vs ബ്രസീൽ, മൊറോക്കോ vs ഹെയ്തി, ചെക്കിയ vs മെക്സിക്കോ, ദക്ഷിണാഫ്രിക്ക vs ദക്ഷിണ കൊറിയ.
ജൂൺ 25: ഇക്വഡോർ vs ജർമ്മനി, കുറക്കാവോ vs ഐവറികോസ്റ്റ്, ജപ്പാൻ vs സ്വീഡൻ, ടുണീഷ്യ vs നെതർലാൻഡ്സ്, തുർക്കി vs യുഎസ്എ, പരാഗ്വേ vs ഓസ്ട്രേലിയ.
ജൂൺ 26: നോർവേ vs ഫ്രാൻസ്, സെനഗൽ vs ഇറാഖ്, കേപ്പ് വെർദെ vs സൗദി അറേബ്യ, ഉറുഗ്വേ vs സ്പെയിൻ, ഈജിപ്ത് vs ഇറാൻ, ന്യൂസിലാൻഡ് vs ബെൽജിയം.
ജൂൺ 27: പനാമ vs ഇംഗ്ലണ്ട്, ക്രൊയേഷ്യ vs ഘാന, കൊളംബിയ vs പോർച്ചുഗൽ, ഡി.ആർ കോംഗോ vs ഉസ്ബെക്കിസ്ഥാൻ, അൾജീരിയ vs ഓസ്ട്രിയ, ജോർദാൻ vs അർജന്റീന.
The groups and teams for World Cup 2026
⚽ Group A: Mexico, South Africa, Korea Republic (South Korea), Czechia (Czech Republic)
⚽ Group B: Canada, Bosnia and Herzegovina, Qatar, Switzerland
⚽ Group C: Brazil, Morocco, Haiti, Scotland
⚽ Group D: United States, Paraguay, Australia, Turkiye
⚽ Group E: Germany, Curacao, Ivory Coast, Ecuador
⚽ Group F: Netherlands, Japan, Sweden, Tunisia
⚽ Group G: Belgium, Egypt, Iran, New Zealand
⚽ Group H: Spain, Cape Verde, Saudi Arabia, Uruguay
⚽ Group I: France, Senegal, Iraq, Norway
⚽ Group J: Argentina, Algeria, Austria, Jordan
⚽ Group K: Portugal, DR Congo, Uzbekistan, Colombia
⚽ Group L: England, Croatia, Ghana, Panama