ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐയിലെ നിർണ്ണായക മത്സരത്തിൽ ഫ്രാൻസ് നോർവേയെ നേരിടും

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐയിലെ നിർണ്ണായക മത്സരത്തിൽ ഫ്രാൻസ് നോർവേയെ നേരിടും

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐയിലെ നിർണ്ണായക മത്സരത്തിൽ ഇന്ന് ഫ്രാൻസ് നോർവേയെ നേരിടും. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചുകഴിഞ്ഞു . ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്ന ഈ പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസും എർലിങ് ഹാലണ്ടിന്റെ നേതൃത്വത്തിലുള്ള നോർവേയും മികച്ച ഫോമിലാണ് ടൂർണമെന്റിൽ മുന്നേറുന്നത്. രണ്ട് മത്സരങ്ങളിൽ നാല് ഗോളുകൾ വീതം അടിച്ചുകൂട്ടിയ എംബാപ്പെയുടെയും ഹാലണ്ടിന്റെയും പ്രകടനം മത്സരം കൂടുതൽ വാശിയേറിയതാക്കും.സെനഗലിനെയും ഇറാഖിനെയും പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ കരുത്ത് കാണിച്ചത്. മറുവശത്ത്, 1998-ന് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ നോർവേ, മികച്ച പ്രകടനത്തോടെയാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. വാതുവെപ്പ് വിദഗ്ധരുടെ അഭിപ്രായത്തിൽ ഫ്രാൻസിനാണ് മത്സരത്തിൽ മുൻതൂക്കം കൽപ്പിക്കുന്നത്. എംബാപ്പെയുടെയും ഹാലണ്ടിന്റെയും ഗോൾ നേട്ടത്തിനായുള്ള വാതുവെപ്പുകൾ ഇതിനകം തന്നെ സജീവമാണ്. ഫ്രാൻസ് ടീം അറ്റാക്കിങ് ഗെയിമിലൂടെ കൂടുതൽ ഗോളുകൾ നേടുമെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനം. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12:30-നാണ് മത്സരം നടക്കുന്നത്