മെഹബൂബ മുഫ്‌തിയുടെ കശ്‌മീർ പരാമർശം; രൂക്ഷ വിമർശനവുമായി നേതാക്കൾ

മെഹബൂബ മുഫ്‌തിയുടെ കശ്‌മീർ പരാമർശം; രൂക്ഷ വിമർശനവുമായി നേതാക്കൾ

ശ്രീനഗർ: കശ്‌മീരിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയുടെ ജന്തർ മന്ദര്‍ പ്രതിഷേധത്തിൽ നടത്തിയ പരാമർശത്തിൽ നാഷണൽ കോൺഫറൻസ് മാപ്പ് പറഞ്ഞു. ഡൽഹി ജന്തർ മന്ദറിലെ പ്രതിഷേധത്തിനിടയിലുണ്ടായ പൊലീസ് നടപടിയെ അപലപിക്കുന്നതിനിടയിൽ, കശ്‌മീരിലെ സ്ഥിതി വ്യത്യസ്‌തമാണെന്നും അവിടെ മർദ്ദനം നടക്കുന്നത് സ്വാഭാവികമാണെന്നുമുള്ള രീതിയിലുള്ള മെഹബൂബ മുഫ്‌തിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്."കശ്‌മീരില്‍ തീവ്രവാദമുണ്ട്, അതുകൊണ്ട് അവിടെ സേനാ നടപടികൾ സ്വാഭാവികമാണ്, എന്നാൽ ഡൽഹിയിൽ അങ്ങനെയല്ല" എന്നായിരുന്നു അവരുടെ പരാമർശം. ജന്തർ മന്ദറിലെ പെല്ലറ്റ് തോക്കുകളുടെ ആക്രമണത്തെ കശ്‌മീർ താഴ്‌വരയിലെ മുൻകാല പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തെ താരതമ്യപ്പെടുത്തി ന്യായീകരിച്ചു. 2016-ലെ കശ്‌മീർ പ്രക്ഷോഭകാലത്ത് പെല്ലറ്റ് ഗൺ ആക്രമണങ്ങളിൽ പരിക്കേറ്റ കുട്ടികളെക്കുറിച്ച് മെഹബൂബ മുഫ്‌തി നടത്തിയ പഴയകാല 'പാൽ, മിഠായി' പരാമർശങ്ങളും ഈ വിവാദത്തോടൊപ്പം വീണ്ടും ചർച്ചയായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്‌തിയുടെ ഇത്തരം പ്രസ്‌താവനകൾ ലജ്ജാകരമാണെന്നും അവർ കശ്‌മീർ ജനതയോട് പരസ്യമായി മാപ്പ് പറയണമെന്നും എൻ സി നേതാക്കൾ ആവശ്യപ്പെട്ടു.

സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് നാഷണൽ കോൺഫറൻസ് അവരുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ മെഹബൂബ മുഫ്‌തിക്കെതിരെ വിമർശിച്ചു. 2016 ലെ കലാപത്തിനിടെ മുഖ്യമന്ത്രിയായിരിക്കെ അവരുടെ വിവാദപരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അപ്‌നി പാർട്ടി പ്രസിഡൻ്റ് അൽതാഫ് ബുഖാരി വിമർശിച്ചു. എല്ലാത്തിനുമുപരി, 'ക്യാ വോ ദൂദ് ഔർ ടോഫി ലെയ്ൻ ഗയേ ദി?' (കുട്ടികൾ പാലും ടോഫിയും എടുക്കാൻ പോയിരുന്നോ?) എന്ന് ചോദിച്ചുകൊണ്ട് കശ്‌മീരി കുട്ടികളെ കൊല്ലുന്നതിനെ ന്യായീകരിച്ച അതേ നേതാവായതിനാൽ ഈ പരാമർശത്തിൽ തനിക്ക് ആശ്ചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

"അവരുടെ സർക്കാരിൻ്റെ കാലത്താണ് പ്രതിഷേധിക്കുന്ന കുട്ടികൾക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചത്. ആ പെല്ലറ്റാക്രമണത്തിൽ നൂറുകണക്കിന് കുട്ടികൾക്ക് കാഴ്‌ച നഷ്‌ടപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു. എത്ര രാഷ്ട്രീയ ന്യായീകരണങ്ങൾ ഉപയോഗിച്ചാലും മായ്ക്കാൻ കഴിയാത്ത വേദനാജനകമായ ഓർമ്മകളാണിവ," അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദ പരാമർശങ്ങളെക്കുറിച്ച് പി ഡി പി ഔദ്യോഗികമായി ഇതുവരെയും യാതൊരു വ്യക്തതയോ വിശദീകരണമോ നൽകിയിട്ടില്ല. അനൗദ്യോഗികമായി, മെഹബൂബ മുഫ്‌തിയുടെ പ്രസ്‌താവന മറ്റൊരു സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി പ്രചരിപ്പിച്ചതെണെന്നു മാത്രമാണ് നേതാക്കൾ പറഞ്ഞത്.