ഇറാൻ ചർച്ചകളിൽ പുരോഗതിയില്ല; ട്രംപിൻ്റെ വാദങ്ങൾ തള്ളി അബ്ബാസ് അരാഗ്‌ചി

ഇറാൻ ചർച്ചകളിൽ പുരോഗതിയില്ല; ട്രംപിൻ്റെ വാദങ്ങൾ തള്ളി അബ്ബാസ് അരാഗ്‌ചി

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനുമായുള്ള സമാധാന ചർച്ചകൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളിയാണ് ഇറാൻ്റെ പ്രതികരണം.

ആണവ പദ്ധതികൾ പ്രധാന ചർച്ചാവിഷയം

ഇറാൻ്റെ ഉയർന്ന യുറേനിയം സമ്പുഷ്ടീകരണമാണ് നിലവിലെ ചർച്ചകളുടെ കേന്ദ്രബിന്ദുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. കോൺഗ്രസ് ഹിയറിങ്ങിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. സമാധാന കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണമായും കൈമാറണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ആണവ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കാൻ തയാറാകണം. എണ്ണയും പാചകവാതവും കൊണ്ടുപോകുന്ന സുപ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് തടസ്സങ്ങളില്ലാതെ തുറന്നുകൊടുക്കാനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം അമേരിക്കയുമായുള്ള ഔദ്യോഗിക ആശയവിനിമയം പൂർണമായും നിർത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് അതിശക്തമായ തിരിച്ചടി നൽകുമെന്നാണ് അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഗസയിലും ഫലസ്തീനിലും ഇസ്രയേൽ തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ അമേരിക്ക മുൻകൈയെടുക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.