"ലോകത്തെ ഏറ്റവും നീചനായ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ട്രംപിനെ ഇല്ലാതാക്കണം"

ടെഹ്റാൻ :അന്തരിച്ച ഇറാന്റെ പരോമോന്നത നോതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാച്ചടങ്ങുകള്ക്കിടെ അമേരിക്കൻ പ്രസിഡന്റിന്റെ മരണത്തിനായി പ്രവൃത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് കലാകാരൻ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസം നടന്ന സംസ്കാരച്ചടങ്ങുകൾക്കിടെ ലക്ഷക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് കവി മുഹമ്മദ് റസൂലി ഉറക്കെ മുദ്രാവാക്യം വിളിച്ചത്.ലോകത്തെ ഏറ്റവും നീചനായ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുകയാണെന്നും അമേരിക്കയുടെയും ട്രംപിന്റെയും മരണത്തിനായി പ്രവർത്തിക്കണമെന്നും റസൂലി സംസ്കാരച്ചടങ്ങിനെത്തിയ ആയിരക്കണക്കിന് ആളുകളോട് ആഹ്വാനം ചെയ്തു. വലിയ പിന്തുണയാണ് റസൂലിയുടെ വാക്കുകൾക്ക് ജനക്കൂട്ടം നൽകിയത്. ആളുകൾ കയ്യടിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
ഫെബ്രുവരി 28-ന് നടന്ന അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾക്കായി തലസ്ഥാനമായ ടെഹ്റാനിലേക്ക് ദശലക്ഷക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. അന്തിമോപചാരം അർപ്പിക്കുന്നതിനായി അതിരാവിലെ മുതൽ തന്നെ ടെഹ്റാനിലെ വിവിധ മെട്രോ സ്റ്റേഷനുകൾക്ക് പുറത്തും തെരുവുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ ഖമനേയിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പേടകം എത്തിയപ്പോൾ വികാരഭരിതരായ ജനങ്ങൾ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. "അമേരിക്കയ്ക്ക് മരണം", പ്രതികാരം" തുടങ്ങിയ കടുത്ത മുദ്രാവാക്യങ്ങൾ മുഴക്കിയ ജനലക്ഷങ്ങൾ, പ്രതികാരം ആവശ്യപ്പെടുന്നതിനെ സൂചിപ്പിക്കുന്ന ചുവന്ന കൊടികളും ബാനറുകളും ഏന്തിയിരുന്നു.സംസ്കാര ചടങ്ങുകളിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിരവധി ആളുകളാണ് പങ്കെടുത്തത്. ഇറാനിലെ സംഘർഷത്തിന് പുറമേ, തെക്കൻ ലെബനൻ, ഗാസ, വെസ്റ്റ് ബാങ്ക് മേഖലകളിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്. സംസ്കാര ചടങ്ങിനിടെ ഇസ്രായേൽ നേതാക്കളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ഇറാനിൽ ശക്തമായ ആശങ്ക നിലനിൽക്കുന്നുണ്ട്. മുൻകാലങ്ങളിൽ രാഷ്ട്രീയ-സൈനിക നേതാക്കളെ ലക്ഷ്യമിട്ട് സംസ്കാര ചടങ്ങുകൾ ഉപയോഗപ്പെടുത്തിയിട്ടുള്ള പശ്ചാത്തലവും ഈ ഭയത്തിന് കാരണമാണ്.അതേസമയം, ഔദ്യോഗിക ചടങ്ങുകൾക്കിടയിൽ ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് ഇറാൻ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട ഇറാൻ സൈനിക കമാൻഡർ അലി അബ്ദൊല്ലാഹി പറഞ്ഞിരുന്നു അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.