Keralam
സഹോദരനുമായി ഫുട്ബോൾ കളിക്കിടെ തർക്കം: കോട്ടയത്ത്11കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: തിടനാട് ടൗണിൽ 11കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി ചെറിയ തർക്കം ഉണ്ടായതായും, ഇതിനുശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയതായാണ് വിവരം.കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനും പിന്നാലെ ജോലികഴിഞ്ഞെത്തിയ പിതാവുമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.