എൽഡിഎഫ് ൻ്റെ ബദൽ ധവളപത്രം ഇന്ന് പിണറായി വിജയൻ പ്രകാശനം ചെയ്യും

എൽഡിഎഫ് ൻ്റെ ബദൽ ധവളപത്രം ഇന്ന്  പിണറായി വിജയൻ പ്രകാശനം ചെയ്യും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ  ധവളപത്രത്തിലെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ഈ ബദൽ ധവളപത്രം വൈകിട്ട് നാലിന് എകെജി സെന്ററിലെ മിനി ഹാളിൽ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്യും.സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, കെ. എൻ. ബാലഗോപാൽ തുടങ്ങിയ പ്രമുഖ ഇടതുപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

കേരളം ഗുരുതരമായ കടക്കെണിയിലാണെന്ന യുഡിഎഫിന്റെ പ്രചാരണങ്ങളെയും കണക്കുകളെയും പൊളിച്ചെഴുതുന്ന വസ്തുതകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എൽഡിഎഫ് ഭരണത്തിന് കീഴിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനം കൈവരിച്ച വിവിധ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും അക്കമിട്ടു നിരത്തി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് എൽഡിഎഫ് ഇതിലൂടെ ലക്ഷ്യമിടുന്നത്.