"ജൂലൈ ഇരുപത് വെറും ട്രെയിലർ മാത്രം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും"

"ജൂലൈ ഇരുപത് വെറും  ട്രെയിലർ മാത്രം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും"

ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ യുവത്വം താഴെയിറക്കുമെന്നും   ജൂലൈ 20-ന് നടന്ന പ്രതിഷേധം കേവലം ഒരു “ട്രെയിലർ” മാത്രമാണ് എന്നും കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ദേശീയ വക്താവ് അശുതോഷ് റാങ്ക.ഡൽഹി ജന്തർ മന്തറിലെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശുതോഷ്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിതെന്നും സർക്കാർ വഴങ്ങിയില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലേക്ക് ഒഴുകിയെത്തുമെന്നും അശുതോഷ് റാങ്ക വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഞങ്ങൾ നിശബ്ദരായിരിക്കില്ല. അറസ്റ്റിലാവാനോ UAPA, NSA തുടങ്ങിയ കടുത്ത നിയമങ്ങൾ നേരിടാനോ ഞങ്ങൾ ആദ്യ ദിവസം മുതലേ സജ്ജരാണ്. ലക്ഷ്യത്തിനായി ജയിൽ ശിക്ഷ അനുഭവിക്കുന്നത് ചെറിയ കാര്യമാണ്.ജൂലൈ 20-ലെ മാർച്ച് തികച്ചും സമാധാനപരമായിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അനാവശ്യമായി ക്രൂരത അഴിച്ചുവിട്ടതോടെയാണ് രംഗം വഷളായത്. ഞങ്ങൾ ഗാന്ധിയൻ, അംബേദ്കറൈറ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും നേതാക്കൾക്കുമെതിരെ ഭാവിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. പ്രക്ഷോഭം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ പിന്തുണച്ചാലും അവരെ സ്വാഗതം ചെയ്യും.