"ജൂലൈ ഇരുപത് വെറും ട്രെയിലർ മാത്രം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും"
ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ യുവത്വം താഴെയിറക്കുമെന്നും ജൂലൈ 20-ന് നടന്ന പ്രതിഷേധം കേവലം ഒരു “ട്രെയിലർ” മാത്രമാണ് എന്നും കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ദേശീയ വക്താവ് അശുതോഷ് റാങ്ക.ഡൽഹി ജന്തർ മന്തറിലെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശുതോഷ്.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിതെന്നും സർക്കാർ വഴങ്ങിയില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലേക്ക് ഒഴുകിയെത്തുമെന്നും അശുതോഷ് റാങ്ക വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഞങ്ങൾ നിശബ്ദരായിരിക്കില്ല. അറസ്റ്റിലാവാനോ UAPA, NSA തുടങ്ങിയ കടുത്ത നിയമങ്ങൾ നേരിടാനോ ഞങ്ങൾ ആദ്യ ദിവസം മുതലേ സജ്ജരാണ്. ലക്ഷ്യത്തിനായി ജയിൽ ശിക്ഷ അനുഭവിക്കുന്നത് ചെറിയ കാര്യമാണ്.ജൂലൈ 20-ലെ മാർച്ച് തികച്ചും സമാധാനപരമായിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അനാവശ്യമായി ക്രൂരത അഴിച്ചുവിട്ടതോടെയാണ് രംഗം വഷളായത്. ഞങ്ങൾ ഗാന്ധിയൻ, അംബേദ്കറൈറ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും നേതാക്കൾക്കുമെതിരെ ഭാവിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. പ്രക്ഷോഭം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ പിന്തുണച്ചാലും അവരെ സ്വാഗതം ചെയ്യും.
"റാലികൾ നടത്തുക മാത്രമല്ല, ജനങ്ങളോട് മറുപടി പറയാനും പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട് "
സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 25-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. തിരഞ്ഞെടുപ്പ് റാലികൾ നടത്തുക മാത്രമല്ല, ജനങ്ങളോട് മറുപടി പറയാനും പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് എന്തിനാണ് ഇത്ര ക്രൂരമായി പെരുമാറിയതെന്നും വിദ്യാർത്ഥികളുടെ മരണത്തിന് ശേഷവും ധർമ്മേന്ദ്ര പ്രധാനെ എന്തുകൊണ്ടാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജൂലൈ 20-ന് നടന്ന പ്രതിഷേധം ഒരു ‘ട്രെയിലർ’ മാത്രമായിരുന്നുവെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്നും സി.ജെ.പി വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി. അക്രമം അഴിച്ചുവിട്ടത് പോലീസാണെന്നും പ്രവർത്തകർ ഗാന്ധിയൻ മാർഗ്ഗത്തിലാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.പി.എ (UAPA), എൻ.എസ്.എ (NSA) തുടങ്ങിയ കടുത്ത നിയമങ്ങൾ ചുമത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.