വാംഖഡെയില്‍ മുംബൈയെ തരിപ്പണമാക്കി സഞ്ജു: തകർപ്പൻ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കളിയുടെ സമസ്ത മേഖലയിലും മുംബൈ ഇന്ത്യന്‍സിനെ നിഷ്പ്രഭമാക്കിയാണ് സിഎസ്‌കെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മോശം പ്രകടനമാണ് അവരുടെ സ്വന്തം തട്ടകത്തിൽ കണ്ടത്. ബാറ്റിങിലും ബൗളിങിലും അമ്പേ പാളിപ്പോയ പ്രകടനം. സഞ്ജു സാംസണ്‍ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും വീര നായകനായ പോരില്‍ അകീല്‍ ഹുസൈന്റെ നിര്‍ണായക സ്പിന്നും ചെന്നൈ ബൗളിങ് നിരയുടെ ഒന്നാകെയുള്ള മികവും ജയം അനായാസമാക്കി. സീസണില്‍ 7 മത്സരങ്ങളില്‍ മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കും കയറി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജു സാംസണിന്‍റെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ 104 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഐപിഎല്‍ ചരിത്രത്തിൽ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ മുംബൈയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.നാലോവറില്‍ 17 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അക്കീല്‍ ഹൊസൈനും 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദും ചേര്‍ന്നാണ് വാംഖഡെയില്‍ മുംബൈയെ കറക്കി വീഴ്ത്തിയത്. 29 പന്തില്‍ 37 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 36 റണ്‍സെടുത്തപ്പോള്‍ മറ്റ് മുംബൈ ബാറ്റര്‍മാര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല. വമ്പൻ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറ് പോയിന്‍റമായി അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മുംബൈ എട്ടാം സ്ഥാനത്തേക്ക് വീണു.
ജയത്തിലേക്ക് ബാറ്റെടുത്ത മുംബൈ ഇന്ത്യന്‍സിനെ അകീല്‍ ഹുസൈൻ സ്പിന്‍ കെണിയില്‍ വീഴ്ത്തി. ഒരിക്കല്‍ പോലും അതില്‍ നിന്നു പുറത്തു കടക്കാന്‍ അവര്‍ക്കായതുമില്ല. 37 റണ്‍സെടുത്ത തിലക് വര്‍മയും 35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ചേര്‍ന്നു ഒരു ശ്രമം നടത്തിയെങ്കിലും മറ്റാരും ക്രീസില്‍ അധികം നില്‍ക്കാന്‍ പോലും തുനിഞ്ഞില്ല. 100 കടന്നതു തന്നെ ഭാഗ്യം. അത്ര ദയനീയമായിരുന്നു അവരുടെ ബാറ്റിങ്. സൂര്യയും തിലകും ഒഴികെ ഒരാളും രണ്ടക്കം കടന്നതുമില്ല.
അകീല്‍ ഹുസൈന്‍ 4 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി 4 നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി. നൂര്‍ അഹമ്മദ് 2 വിക്കറ്റെടുത്തു. മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ജാമി ഓവര്‍ടന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അന്‍ഷുല്‍ കാംബോജ് 3 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി മുംബൈ നിരയെ വരിഞ്ഞു മുറുക്കി.
അക്കീല്‍ ഹൊസൈന്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ഡാനിഷ് മലേവാര്‍ സഞ്ജുവിന്‍റെ സുരക്ഷിത കരങ്ങളിലൊതുങ്ങി. ക്വിന്‍റണ്‍ ഡി കോക്കിനെ(7) മുകേഷ് ചൗധരി ബൗള്‍ഡാക്കിയപ്പോള്‍ മൂന്നാം ഓവറില്‍ അക്കീല്‍ ഹൊസൈന്‍ നമാൻ ധിറിനെ(0) ബൗള്‍ഡാക്കി മുംബൈയെ 11-3ലേക്ക് തള്ളിയിട്ടു. തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും ചെന്നൈയുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താനായില്ല. പവര്‍ പ്ലേയില്‍ 29 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്. സൂര്യ-തിലക് കൂട്ടുകെട്ട് മുംബൈയെ 11 ഓവറില്‍ 84 റണ്‍സിലെത്തിച്ചെങ്കിലും തിലകിനെ ബൗള്‍ഡാക്കി അക്കീല്‍ ഹൊസൈന്‍ കൂട്ടുകെട്ട് തകര്‍ത്തതോടെ മുംബൈയുടെ പ്രതീക്ഷയറ്റു.കാര്‍ത്തിക് ശര്‍മ 18റണ്‍സുമായും ജാമി ഓവര്‍ടന്‍ 15 റണ്‍സുമായും കൂടാരം കയറി. കാര്‍ത്തിക് രണ്ട് സിക്‌സും ഓവര്‍ടന്‍ 2 ഫോറും ഒരു സിക്‌സും അതിനിടെ തൂക്കി.മുംബൈക്കായി ഘാസന്‍ഫര്‍ രണ്ട് വിക്കറ്റെടുത്തു. അശ്വിനി കുമാറും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.