ഹഡപ്സർ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും തിരുവുത്സവവും

ഹഡപ്സർ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും തിരുവുത്സവവും

പൂണെ  :  ഹഡപ്സര്‍  അയ്യപ്പന്‍  - ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും തിരുവുത്സവും മെയ് 22 മുതല്‍ 25 വരെ ക്ഷേത്രംതന്ത്രി ആണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്നു.                 

മെയ് 22 വെള്ളിയാഴ്ച വൈകിട്ട്‌ ആറു മണിക്ക് വേലായുധൻ മാരാരുടെ നേതൃത്വത്തിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ആചാര്യവരണവും തുടര്‍ന്ന് ദീപാരാധനയും തൃക്കൊടിയേറ്റും നടക്കും.  23 ന് രാവിലെ ആറുമണി മുതല്‍ മഹാഗണപതിഹോമം, ഉഷപൂജ, ശ്രീഭൂതബലി, സുദര്‍ശനഹോമം, അയ്യപ്പവിഗ്രഹത്തില്‍ നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ.  വൈകിട്ട് ദീപാരാധന, സര്‍പ്പബലി, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും.                   

24 ന്, രാവിലെ ആറുമണി മുതല്‍ മഹാഗണപതിഹോമം,  ഉഷപൂജ, ശ്രീഭൂതബലി, മൃത്യുഞ്ജയഹോമം, ഭദ്രകാളി ദേവി വിഗ്രഹത്തില്‍ നവകം, പഞ്ചഗവ്യം, അഭിഷേകം, ഉച്ചപൂജ.  വൈകിട്ട് ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. 

25ന് ഉച്ചയോടുകൂടി കൊടിയിറക്കം. ദിവസവും മൂന്നു നേരവും അന്നപ്രസാദവിതരണം  ഉണ്ടായിരിക്കുന്നതാണ്.

ഭക്തര്‍ക്ക്‌ പൂജകള്‍  ബുക്ക്‌ ചെയ്യാന്‍ബന്ധപ്പെടേണ്ട നമ്പർ  : 8999864628 9422012128