WMFമഹാരാഷ്ട്രയുടെ 'മലയാളി പ്രീമിയർ ലീഗ്, സീസൺ-1'ന് ഡോംബിവ്‌ലിയിൽ തുടക്കമായി

മുംബൈ : പ്രവാസി മലയാളികൾക്കായി  'വേൾഡ് മലയാളി ഫെഡറേഷൻ' (WMF) - മഹാരാഷ്ട്ര സംഘടിപ്പിക്കുന്ന 'മലയാളി പ്രീമിയർ ലീഗ്, സീസൺ-1'ന്  ഡോംബിവ്‌ലി ഈസ്റ്റ്  പലാവ സിറ്റിയിൽ തുടക്കമായി. സംസ്ഥാനത്തിൻ്റെ  വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ 16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ്ൻ്റെ ഉദ്ഘാടനം  രാജേഷ് മോറെ എംഎൽഎ,അന്തർദേശീയ ക്രിക്കറ്റ്‌ താരമായ സുധിഷ് നായർ (Deaf International Cricketer)എന്നിവർ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളെ ഫെഡറേഷൻ രക്ഷാധിക്കാരി ഡോ.ഉമ്മൻഡേവിഡ്‌ ,പ്രസിഡന്റ് ഡോ.റോയ്‌ജോൺ മാത്യു ,സെക്രട്ടറി ഡൊമിനിക് പോൾ എന്നിവർ ആദരിച്ചു .ആന്റണി ഫിലിപ്പ് ,ബിജുരാജൻ ,ഉണ്ണിക്കൃഷ്ണക്കുറുപ്പ് ,ദീപ്തിനായർ, രാഖി,തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വo നൽകി. 


ഇന്ന് വൈകുന്നേരം നടക്കുന്ന മത്സരങ്ങളുടെ സമാപനച്ചടങ്ങും പുരസ്‌കാരദാനവും  സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സർനായ്ക്ക് ഉദ്ഘാടനം  ചെയ്യും.മുൻക്യാബിനറ്റ് മന്ത്രിയും ഡോംബിവ്‌ലി എം.എൽ.എ യുമായ രവീന്ദ്ര ചവാൻ വിശിഷ്ടാതിഥിയായിരിക്കും.  ചടങ്ങിൽ  കല്യാൺ-ഡോംബിവ്‌ലി ,താനെ നഗരസഭാ പ്രതിനിധികളും,വിവിധ മലയാളി സംഘടനാ ഭാരവാഹികളുംഅതിഥികളായിപങ്കെടുക്കും.

  മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് പാരിതോഷികമായി യഥാക്രമം,50000, 25000, 15000 രൂപ വീതം ലഭിക്കും.കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. മത്സരിക്കുന്ന ടീമുകളിലെ എല്ലാ അംഗങ്ങൾക്കും മെഡലും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതായിരിക്കും.വിവിധ മലയാളി സംഘടനാ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കും. 

ഇന്ന് നടക്കുന്ന വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ ക്രിക്കറ്റ്‌പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി  WMF മഹാരാഷ്ട്രാ ഭാരവാഹികൾ  അറിയിച്ചു. 

സ്ഥലം : കാസറിയോ ക്രിക്കറ്റ്‌ ഗ്രൗണ്ട്, പലാവ സിറ്റി, ഡോംബിവലി (ഈസ്റ്റ്‌ ).