ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, ഫോണുകൾ വൻ വിലക്കുറവിൽ ലഭിക്കാൻ അവസരം

ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, ഫോണുകൾ  വൻ വിലക്കുറവിൽ ലഭിക്കാൻ അവസരം

മുംബൈ : 2026 ജനുവരി 16 മുതൽ ആമസോണിൽ ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കും.ഐഫോൺ വാങ്ങാൻ പദ്ധതിയുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, ഐഫോൺ എയർ ഉൾപ്പെടെയുള്ള ഫോണുകൾക്ക് വൻ കിഴിവുകളാണ് ലഭിക്കുക. മാത്രമല്ല, പ്രോ മാക്‌സ് മോഡൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. കൂടാതെ, ഐഫോൺ 15ന്‍റെ സ്റ്റാൻഡേർഡ് മോഡലും ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. അതേസമയം കാർഡ് അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉൾപ്പെടെയാണ് ഡിസ്‌ക്കൗണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങൾക്ക് ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ, ലിസ്റ്റുചെയ്‌ത സ്‌മാർട്ട്‌ഫോണുകളിലും ഇഎംഐ ഇടപാടുകളിലും നിങ്ങൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് പരിധിയില്ലാത്ത 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. റിവാർഡ്‌സ് ഗോൾഡ് വഴി നിങ്ങൾക്ക് ഉറപ്പായ 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്‌സും

വരാനിരിക്കുന്ന ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ, 1,34,900 രൂപയുള്ള ഐഫോൺ 17 പ്രോ 1,25,400 രൂപയ്ക്ക് ലഭിക്കും. 1,49,900 രൂപയുള്ള ഐഫോൺ 17 പ്രോ മാക്‌സ് 1,40,400 രൂപയ്ക്ക് ലഭിക്കും. ആപ്പിളിന്‍റെ A19 പ്രോ ചിപ്‌സെറ്റാണ് രണ്ട് ഫോണുകളിലും ഉള്ളത്. കൂടാതെ ട്രിപ്പിൾ 48MP പിൻ ക്യാമറ സജ്ജീകരണവുമുണ്ട്. 18 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് രണ്ട് മോഡലുകളിലുമുള്ളത്. ആപ്പിൾ ഇന്‍റലിജൻസ് സ്യൂട്ടുള്ള iOS 26 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോണുകൾ പ്രവർത്തിപ്പിക്കുന്നത്.99,000 രൂപയ്ക്ക് വിൽക്കുന്ന ഐഫോൺ എയർ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ 91,249 രൂപയ്ക്ക് ലഭ്യമാകും. 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയുള്ള ഫോണാണ് ഇത്. N1, C1X നെറ്റ്‌വർക്കിങ് ചിപ്പുകളുമായി ജോടിയാക്കിയ A19 പ്രോ പ്രോസസറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. 48MP ഫ്യൂഷൻ മെയിൻ റിയർ ക്യാമറയും 18MP ഫ്രണ്ട് ഫേസിങ് ക്യാമറയും ഇതിൽ ഉണ്ട്. സ്‌പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, സ്‌കൈ ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഐഫോൺ എയർ ലഭ്യമാവുക.

ഐഫോൺ 15

60,000 രൂപ വരെ ബജറ്റ് കാണുന്ന ഒരു ഐഫോൺ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഐഫോൺ 15 വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്. പണത്തിന് വിലയുള്ള ഉപകരണമാണിതെന്ന് വേണമെങ്കിൽ പറയാം. സ്റ്റാൻഡേർഡ് ഐഫോൺ 17 മോഡലിന് ശേഷം ആപ്പിളിന്‍റെ മികച്ച ഉപകരണമാണിത്. 59,900 രൂപ വിലയിൽ ലിസ്റ്റ് ചെയ്‌ത ഐഫോൺ 15 ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ, 50,249 രൂപയ്ക്ക് വാങ്ങാം. 60Hz സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ, A16 ബയോണിക് ചിപ്പ്, 48MP + 12MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ. ഒരു ഡൈനാമിക് ഐലൻഡും ഒരു USB ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്.