ബാക്ക് ക്യാമറ കൊണ്ട് സെല്‍ഫി എടുക്കാം! , ഇന്ത്യൻ വിപണി കീഴടക്കി റിയൽമി 16 5G

ബാക്ക് ക്യാമറ കൊണ്ട് സെല്‍ഫി എടുക്കാം! , ഇന്ത്യൻ വിപണി കീഴടക്കി റിയൽമി 16 5G

മുംബൈ: പ്രമുഖ ചൈനീസ് സ്‌മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ റിയൽമി 16 5Gക്ക്  ഇന്ത്യൻ വിപണി കീഴടക്കുന്നു . ക്യാമറയും ബാറ്ററി ലൈഫും മികച്ച ഡിസ്‌പ്ലേയും കൊണ്ടാണ് ഇത്  ശ്രദ്ധ നേടുന്നത്. റിയൽമി 16 സീരീസിലെ മൂന്നാമത്തെ മോഡലാണിത്.

ഏപ്രിൽ 2-നായിരുന്നു ലോഞ്ച്. തിങ്കളാഴ്‌ച മുതൽ ഫോണിൻ്റെ വിൽപന ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയും റിയൽമി ഓൺലൈൻ സ്റ്റോറിലൂടെയും ആരംഭിച്ചിട്ടുണ്ട്. 6.57 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് (AMOLED) ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 4,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ മികച്ച കാഴ്‌ചാനുഭവം നൽകുന്നു. ഇതിൻ്റെ ഡിസ്‌പ്ലേയ്ക്ക് 4,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്. ഇത് ഉച്ചവെയിലിൽ പോലും സ്ക്രീനിലെ കാര്യങ്ങൾ വളരെ വ്യക്തമായി കാണാൻ സഹായിക്കുന്നു.കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ ചിപ്‌സെറ്റാണ് ഫോണിൻ്റെ കരുത്ത്. പിന്നിൽ 50 മെഗാപിക്‌സൽ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ മോണോക്രോം സെൻസറുമടങ്ങുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണുള്ളത്. സെൽഫികൾക്കായി 50 മെഗാപിക്‌സലിൻ്റെ മികച്ച ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. റിയർ ക്യാമറ മോഡ്യൂളിനുള്ളിലെ 'സെൽഫി മിറർ' ഫോണിൻ്റെ ഒരു പ്രത്യേകതയാണ്.സാധാരണയായി ഫോണുകളുടെ പിൻക്യാമറ ഉപയോഗിച്ച് സെൽഫി എടുക്കുന്നത് പ്രായോഗികമല്ല, എന്നാൽ ഈ മിറർ ഉള്ളതിനാൽ പിൻക്യാമറയുടെ ഉയർന്ന ക്വാളിറ്റി ഉപയോഗിച്ച് കൃത്യമായി സെൽഫി എടുക്കാൻ സാധിക്കും. സിസ്റ്റം ഇതിൽ നൽകിയിട്ടുണ്ട്. ഇത് വലിയ ബാറ്ററിയും പ്രോസസ്സറും ഉള്ള ഫോൺ ചൂടാകാതെ സൂക്ഷിക്കുന്നു.

7,000mAh എന്ന കരുത്തുറ്റ ബാറ്ററിയും 60W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിനുണ്ട്. സാധാരണ സ്‌മാർട്ട്ഫോണുകളിൽ 5,000mAh ബാറ്ററിയാണ് കാണാറുള്ളത്. എന്നാൽ റിയൽമി 16 5G-യിൽ നൽകിയിരിക്കുന്ന 7,000mAh ബാറ്ററി, ചാർജ് തീരും എന്ന പേടിയില്ലാതെ രണ്ട് ദിവസം വരെ ഉപയോഗിക്കാൻ സഹായിക്കുന്നു. ഇത്രയും വലിയ ബാറ്ററിയുണ്ടായിട്ടും ഫോണിൻ്റെ ഭാരം (183g) നിയന്ത്രിച്ചു നിർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.ഗെയിമിംഗ് ഉൾപ്പെടെ സുഗമമാക്കാൻ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിനായി 6,050 sq mm വിസ്‌തീർണ്ണമുള്ള വലിയ വേപ്പർ ചേമ്പർ കൂളിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന ഐപി69 (IP69) റേറ്റിംഗ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്‌കാനർ എന്നിവയും ഇതിൻ്റെ സവിശേഷതകളാണ്. രണ്ട് ആകർഷകമായ നിറങ്ങളിൽ ഈ മോഡല്‍ ലഭ്യമാകുന്നു.മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുക.

8GB RAM + 128GB സ്റ്റോറേജ്: 31,999 രൂപ.

8GB RAM + 256GB സ്റ്റോറേജ്: 33,999 രൂപ.

12GB RAM + 256GB സ്റ്റോറേജ്: 36,999 രൂപ.

ആമുഖ ഓഫറിൻ്റെ ഭാഗമായി തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഇഎംഐ (EMI) ഇടപാടുകൾക്ക് 3,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. കൂടാതെ ബാങ്ക്/യുപിഐ ഡിസ്‌കൗണ്ടുകളിലൂടെ 2,000 രൂപ വരെ ലാഭിക്കാനും അവസരമുണ്ട്. പഴയ ഫോണുകൾ കൈമാറുന്നവർക്ക് 1,000 രൂപ എക്‌സ്ചേഞ്ച് ബോണസും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.