മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം

പാലക്കാട്:  കാരാകുറിശ്ശിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം . പള്ളിക്കുറുപ്പ് സ്വദേശികളായ ഷെഫീഖ് – ഹസീന ദമ്പതികളുടെ 56 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഈ കുഞ്ഞ്.കുട്ടിക്ക് മുലപ്പാൽ നൽകി കിടത്തിയുറക്കിയതിന് തൊട്ടുപിന്നാലെയാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാൽ തൊണ്ടയിൽ കുടുങ്ങിയതായി മാതാപിതാക്കൾക്ക് മനസ്സിലായത്. ഉടൻ തന്നെ മണ്ണാർക്കാട്ടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.