Global
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരുക്കേറ്റ തിരുവനന്തപുരം സ്വദേശി മരിച്ചു

ഷാര്‍ജ | ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല കവലയൂര്‍ ജയാലാന്‍ഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ദുബൈ ഹദ്ദാഫ് അല്‍ഖലീജ് കമ്പനി ജീവനക്കാരനായിരുന്നു വിശാഖ് . ജയ പ്രസാദ് – ബീന ദമ്പതികളുടെ മകനാണ്. കൃഷ്ണ എസ് മോഹന്‍ ആണ് ഭാര്യ. ഐവ വിശാഖ് (മകള്‍) ഡോ. ദര്ശന് ജയപ്രസാദ് സഹോദരനാണ്. അബുദാബി നെള്‍സ്റ്റോള്‍ജിയ പ്രസിഡണ്ട് മനോജിന്റെ സഹോദരി പുത്രനാണ്