ഐഫോൺ 17 സീരീസിലെ പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി ആപ്പിൾ iOS 26.0.1

മുംബൈ: 'ആപ്പിൾ ' തങ്ങളുടെ ഇലട്രോണിക്‌സ് ഉൽപ്പങ്ങൾക്ക് ഏറ്റവും പുതിയ അപ്‌ഡേറ്റുകളുമായി രംഗത്തെത്തിയിരിക്കുന്നു . സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം ബഗുകൾക്ക് ഉൾപ്പെടെ പരിഹാരവുമായാണ് iOS 26.0.1, iPadOS 26.0.1 അപ്‌ഡേറ്റുകൾ ആപ്പിൾ പുറത്തിറക്കിയത്. പ്രധാന അപ്‌ഡേറ്റല്ലെങ്കിൽ പോലും iOS 26, iPadOS 26 റിലീസുകളിൽ കണ്ടെത്തിയ നിരവധി ബഗുകൾക്കും തകരാറുകൾക്കുമുള്ള പരിഹാരങ്ങളുമായെത്തിയതിനാൽ തന്നെ പ്രാധാന്യമർഹിക്കുന്നു.iOS 26.0.1 അപ്‌ഡേറ്റ് ഐഫോൺ 17 സീരിസിലെയും ഐഫോൺ എയറിലെയും ബ്ലൂടൂത്ത്, വൈ-ഫൈ ഡിസ്‌കണക്ഷൻ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നാണ് ആപ്പിളിന്‍റെ അഭിപ്രായപ്പെടുന്നത്. സെല്ലുലാർ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ബഗുകൾക്കുള്ള പരിഹാരങ്ങൾ, ഫോട്ടോകളിലെ റെൻഡറിങ് പ്രശ്‌നങ്ങൾ, കസ്റ്റം ലിസ്റ്റ് ചേർത്തതിന് ശേഷമുള്ള ബ്ലാങ്ക് ഐക്കണുകൾ, ചില ഉപയോക്താക്കൾക്കായി വോയ്‌സ്‌ഓവർ പ്രവർത്തനരഹിതമാക്കുക എന്നിവയും പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു.മുൻ അപ്‌ഡേറ്റിൽ ഐഫോണുകളിൽ കണ്ടെത്തിയ വോയ്‌സ്‌ഓവർ പ്രശ്‌നം പരിഹരിക്കുന്നതിനും ഫ്ലോട്ടിങ് കീബോർഡിന്‍റെ സ്ഥാനങ്ങൾ അപ്രതീക്ഷിതമായി മാറാൻ കാരണമായ ബഗ് പരിഹരിക്കുന്നതിനും പുതിയ അപ്‌ഡേറ്റ് സഹായിക്കും. ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ വഴി യോഗ്യമായ ഐഫോണുകളിലും ഐപാഡുകളിലും പുതിയ OS അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.