Keralam
സിപിഐഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപി എന്ന് ആരോപണം

എണ്ണപ്പാറ : കാസർഗോഡ് എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. അർധരാത്രിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർന്നു . സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വാദം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.