അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടനം: ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

 അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടനം: ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

കൊഹിമ: നാഗാലാൻഡിലെ ചുമൗകെഡിമ ജില്ലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. ഇന്ന്  ഒരു ഓപ്പറേഷൻ നീക്കത്തിനിടെ സുരക്ഷാ സേനയുടെ വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ നാല് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.​പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചതായി ഡിഫൻസ് പിആർഒ കേണൽ അമിത് ശുക്ല അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. ഒരു ഓപ്പറേഷൻ നീക്കത്തിനിടെ അസം റൈഫിൾസ് വാഹനങ്ങളെ ലക്ഷ്യം വച്ചാണ് സ്ഫോടനം നടന്നതെന്ന് ഡിഫൻസ് പിആർഒ കേണൽ അമിത് ശുക്ല ഒരു റിപ്പോർട്ട് ഉദ്ധരിച്ച് പറഞ്ഞു.ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജവാന്മാർ മരണത്തിന് കീഴടങ്ങിയത്. വാറൻ്റ് ഓഫീസർ ബൽവന്ത് സിംഗ്, കോൺവോയ് വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്ന റൈഫിൾമാൻ സി എം സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇവരോടപ്പമുണ്ടായിരുന്നവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ അപകടത്തിനിരയായവർക്ക് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും പിന്നീട് മരണമടഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കൂടുതൽ വ്യക്തിഗത വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

​വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസം റൈഫിൾസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈ 6 ന് മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ ഒരു വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടർന്ന് അസം റൈഫിൾസിൻ്റെ 40-ാം ബറ്റാലിയനിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അർധസൈനിക വിഭാഗമായ അസം റൈഫിൾസ്, പതിറ്റാണ്ടുകളായി വടക്കുകിഴക്കൻ മേഖലയിലെ സുരക്ഷാ പ്രവർത്തനങ്ങളിൽ ഒരു പ്രധാന ഘടകമാണ്. ഇന്ത്യ- മ്യാൻമർ അതിർത്തി കാവൽ നിൽക്കുക, കലാപ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുക, മേഖലയിലുടനീളം ആഭ്യന്തര സുരക്ഷ നിലനിർത്താൻ സഹായിക്കുക എന്നിവയാണ് സേനയുടെ ചുമതല. വടക്കുകിഴക്കൻ മേഖലയിൽ വ്യാപകമായി ആക്രമണം നടക്കുന്ന പ്രദേശമായതിനാൽ, മേഖലയിൽ പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾ അസം റൈഫിൾസ് ഉദ്യോഗസ്ഥരെ പലപ്പോഴും ലക്ഷ്യം വച്ചിട്ടുണ്ട്.