മുംബൈയിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

മുംബൈ : പൻവേലിൽ വാഹനാപകടത്തിൽ മരണപ്പെട്ട തൃശൂർ സ്വദേശി പുളി പറമ്പിൽ രാജീവ് കുട്ടപ്പൻ( 54)ൻ്റെ മൃതദ്ദേഹം മലയാളി സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചതായി കേരളീയ കൾച്ചറൽ സെന്റർ ഭാരവാഹികൾ അറിയിച്ചു. മൂന്നരപതിറ്റാണ്ടായി പൻവേലിൽ വർക്ക് ഷോപ്പ് (Sector 12, Road No11, Hari Bhavan Aprt, Room No 101,Near Petrol Pump ) നടത്തിവന്നിരുന്ന പുളിപറമ്പിൽ രാജീവ് കുട്ടപ്പൻ( 54), വാഹന അപകടത്തിൽ ഇന്നലെയാണ് മരണപ്പെടുന്നത് .കെ.സി.എസ് ഭാരവാഹികൾ പൻവേൽ സർക്കാർ ആശുപത്രിയിലെത്തി പോലിസ് ഉദ്ദ്യോഗസ്ഥരുടെ സാനിദ്ധ്യത്തിൽ മറ്റ് നീയമ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് വിടുകയും തുടർന്ന് ഇന്ന് രാവിലെ വിമാന മാർഗ്ഗം മൃതദേഹം കൊച്ചി എയർ പോർട്ടിലെത്തിക്കുകയുമായിരുന്നു .കേരള സർക്കാറിൻ്റെ നോർക്കാ ആബുലൻസിൽ സ്വന്തം നാടായ തൃശ്ശൂരിൽ എത്തിക്കുവാനുള്ള സഹായങ്ങളും ചെയ്‌തു കൊടുത്തതായി കെസിഎസ് പ്രസിഡണ്ട് മനോജ്‌കുമാർ അറിയിച്ചു. ഇന്നു വൈകുന്നേരം 3 മണിയോടെ എസ്എൻഡിപി ശ്‌മശാനത്തിൽ സംസ്‌കാരകർമ്മങ്ങൾ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നാട്ടിലെ വിലാസം: Puliparambil House, Near Puliparambil Bhagavati Temple Elthurth po, Laloor