"പ്രധാനമന്ത്രിക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണം": ഡൽഹി പൊലീസ്

"പ്രധാനമന്ത്രിക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണം":  ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്‌റോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയുമായി ഡൽഹി പൊലീസ്. പ്രകോപനപരമായ ഭാഷയും ആക്ഷേപകരമായ പരാമർശങ്ങളും അടങ്ങിയ വീഡിയോകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു.സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ പ്രത്യേക സൈബർ നിരീക്ഷണ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ ഇത്തരത്തിൽ പ്രചരിച്ച നിരവധി പോസ്റ്റുകൾ ഇതിനകം തന്നെ നീക്കം ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങളും എ.ഐ നിർമ്മിത ഉള്ളടക്കങ്ങളും നിർമ്മിച്ച് പ്രചരിപ്പിച്ച 450-ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡൽഹി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ അക്കൗണ്ടുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ അതത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആഭ്യന്തര മന്ത്രാലയം വഴിയും പൊലീസ് ശുപാർശ ചെയ്തിട്ടുണ്ട്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് 36 ദിവസം നീണ്ടുനിന്ന പ്രക്ഷോഭം കഴിഞ്ഞ ശനിയാഴ്ചയാണ് സി.ജെ.പി അവസാനിപ്പിച്ചത്.