"ഗംഗാനദിയിൽ വച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമ വിരുദ്ധമല്ല" : സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ
ഭോപ്പാൽ: “ഗംഗാനദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഞാൻ കരുതുന്നില്ല".യാതൊരു നിയമ ലംഘനവും ഇല്ലാതിരുന്നിട്ടും മാസങ്ങളോളം വ്യക്തികളെ തടങ്കലിൽ വെക്കുന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ.രാജ്യത്ത് ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ചുരുങ്ങി വരികയാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളെയും പൊതുചർച്ചകളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ അഞ്ചാമത് ജസ്റ്റിസ് ജി.പി. സിംഗ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമാധാനപരമായ ക്യാമ്പസ് പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 30 മുതൽ 40 ദിവസം വരെ വിദ്യാർത്ഥികളെ തടങ്കലിൽ വെക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. കേസിൽ ജാമ്യം അനുവദിക്കുമ്പോൾ പൊതുയോഗങ്ങളിൽ സംസാരിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും കോടതികൾ കർശന വിലക്കുകൾ ഏർപ്പെടുത്തുന്നത് സ്വയം സെൻസർഷിപ്പിന് വഴിവെക്കുമെന്നും ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർവ്വകലാശാലകൾ ചോദ്യങ്ങൾ ഉന്നയിക്കുന്ന വിമർശനാത്മക ചിന്തകളെ പ്രോത്സാഹിപ്പിക്കണമെന്നും അല്ലാതെ അനുസരണ മാത്രം പഠിപ്പിക്കുന്ന ഇടങ്ങളാകരുതെന്നും ജസ്റ്റിസ് ഭുയാൻ കൂട്ടിച്ചേർത്തു.രാജ്യത്ത് ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ചുരുങ്ങി വരികയാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളെയും പൊതുചർച്ചകളെയും ഭരണഘടനാപരമായ അവകാശങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ അഞ്ചാമത് ജസ്റ്റിസ് ജി.പി. സിംഗ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം