"സമ്മേളനം തുടങ്ങുമ്പോഴും ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോഴും ദേശീയ ഗാനം ആലപിച്ചത് സഭയുടെ ചരിത്രത്തിൽ ആദ്യം ": ഗവർണ്ണർ

"സമ്മേളനം തുടങ്ങുമ്പോഴും ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോഴും ദേശീയ ഗാനം ആലപിച്ചത്  സഭയുടെ ചരിത്രത്തിൽ ആദ്യം ": ഗവർണ്ണർ

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ സമ്മേളനം പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. നിയമസഭാ നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് പോയതും ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന് മുൻഗണന നൽകിയതും വലിയൊരു മാറ്റമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.കഴിഞ്ഞുപോയ വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഗവർണറുടെ പ്രസംഗം സഭയിൽ തടസ്സമില്ലാതെ പൂർത്തിയാകുന്നത്. തമിഴ്നാട്ടിലെ പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ചരിത്രത്തിൽ ആദ്യമായി സമ്മേളനം തുടങ്ങുമ്പോഴും ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോഴും ദേശീയ ഗാനം ആലപിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.ജനാധിപത്യ മൂല്യങ്ങളുടെ പ്രതിഫലനമാണ് ഈ സംഭവവികാസങ്ങളെന്ന് അർലേക്കർ പറഞ്ഞു. സർക്കാരും ഗവർണറുടെ ഓഫീസും തമ്മിൽ ക്രിയാത്മകമായ ബന്ധം ആഗ്രഹിക്കുന്ന ജനങ്ങളുടെ അഭിലാഷമാണ് ഇതിലൂടെ സഫലമായത്. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും മാത്രമേ സുസ്ഥിരമായ ഭരണം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കൂട്ടായ യാത്ര ആരംഭിച്ചതിൽ അതീവ സംതൃപ്തിയുണ്ട്. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ഈ അന്തരീക്ഷം ഭരണത്തെ ശക്തിപ്പെടുത്തുമെന്നും തമിഴ്നാട്ടിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു " ഗവർണ്ണർ പറഞ്ഞു