സ്വർണവില സർവകാല റെക്കോർഡിൽ; പവന് 97,000 കടന്നു

സ്വർണവില സർവകാല റെക്കോർഡിൽ; പവന് 97,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില  പുതിയ സർവകാല റെക്കോർഡിൽ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്.ഇന്ന് പവന് 14,000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 97,280 രൂപയായി. ഈ കുതിച്ചുചാട്ടം സാധാരണക്കാർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ അപ്രാപ്യമാക്കുകയാണ്.

ഫെഡ് പലിശനിരക്ക് കുറച്ചതും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണത്തിന് വലിയ നേട്ടമായത്. വിപണിവില 97,280 രൂപയാണെങ്കിലും, 3% ജിഎസ്ടിയും, കുറഞ്ഞത് 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് ഉപഭോക്താവ് നൽകേണ്ടിവരുന്ന അന്തിമവില ഒന്നര ലക്ഷം രൂപയ്ക്കടുത്ത് എത്തുമെന്നതിൽ സംശയമില്ല. ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ച പ്രധാന ഘടകം. ഇന്നലെ 89.97 ആയിരുന്ന രൂപയുടെ മൂല്യം ഉച്ചയോടെ 90.41 ആയി ഇടിഞ്ഞു. യുഎസ് കേന്ദ്ര ബാങ്ക് (ഫെഡറൽ റിസർവ്) അടിസ്ഥാന പലിശ നിരക്ക് കുറച്ചതും സ്വർണത്തിന്റെ കുതിപ്പിന് മറ്റൊരു കാരണമായതായി വിദഗ്ദ്ധർപറയുന്നു