റെക്കോഡ് കുതിപ്പുമായി വീണ്ടും സ്വര്‍ണ വില : ഒരു പവന് 1,01,800 രൂപ

റെക്കോഡ് കുതിപ്പുമായി  വീണ്ടും സ്വര്‍ണ വില      : ഒരു പവന് 1,01,800 രൂപ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് (ജനുവരി 06) പവന് 440 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,01,800 രൂപയിലെത്തി. ഒരു ഗ്രാമിന് 55 രൂപയാണ് വര്‍ധനവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,725 രൂപയായി.ഇന്നലെ (ജനുവരി 06) രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 1160 രൂപയാണ് പവന് വര്‍ധിച്ചത്. എന്നാല്‍ വൈകുന്നേരത്തോട് കൂടി 320 രൂപ കൂടി ഉയര്‍ന്ന് പവന് 101360 രൂപയായി.

സ്വര്‍ണ വില ഉയര്‍ന്നതോടെ 18,14,9 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 10,460 രൂപയും ഒരു പവന് 83,680 രൂപയുമായി വര്‍ധിച്ചു.14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8150 രൂപയും പവന് 65,200 രൂപയുമാണ് വില. അതേസമയം 9കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 42,040 രൂപയായും ഗ്രാമിന് 5,255 രൂപയായും വര്‍ധിച്ചു.

ഏതാനും ദിവസം മുമ്പാണ് സ്വര്‍ണ വില 1,03000ന് മുകളിലെത്തിയത്. ഇതിന് പിന്നാലെ വീണ്ടും ഇടിഞ്ഞ നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 2200 രൂപയാണ് പവന് വര്‍ധിച്ചത്.സംസ്ഥാനത്ത് നിലവില്‍ വിവാഹ സീസണായതിനായതിനാല്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ തുടരെയുള്ള റെക്കോഡ് കുതിപ്പ് സാധാരണക്കാര്‍ക്ക് വലിയ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.

സ്വര്‍ണ വില ഉയരാന്‍ കാരണം: 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം. മാത്രമല്ല യുഎസും വെനസ്വേലയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമായി. അമേരിക്ക വെനസ്വേലയില്‍ ഇടപെട്ടത് പോലെ ചൈന തായ്‌വാനിലും ഇടപെടുമെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്.

ഇതുമാത്രമല്ല ഇറാനില്‍ ആഭ്യന്തര കലഹവും രൂക്ഷമാകുന്നുണ്ട്. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് വീണ്ടും അടിസ്ഥാന പലിശ നിരക്ക് കുറയ്‌ക്കുമെന്ന സൂചനകളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇതെല്ലാമാണ് നിലവിലെ സ്വര്‍ണ നിരക്ക് വര്‍ധനവിന് കാരണം.