ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ  കുതിപ്പ്

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രപരമായ കുതിപ്പ്. രാവിലെ 9.17 ന് സെൻസെക്‌സ് 2289.84 പോയിൻ്റ് അഥവാ 2.80 ശതമാനം ഉയർന്ന് 83,956.30 ലെത്തി. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത 81,666.46 നെ അപേക്ഷിച്ച് 85,323.20 ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 50 സൂചിക 710.15 പോയിൻ്റ് അഥവാ 2.83 ശതമാനം ഉയർന്ന് 25,798.55 ലെത്തി.ചരിത്രപരമായ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതോടെയാണ് ഓഹരി വിപണിയില്‍ വമ്പൻ നേട്ടം. പ്രീ-ഓപ്പൺ ട്രേഡിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന ഉയരത്തിലെത്തി. ഓഹരി വിപണിയിലെ എല്ലാ മേഖലകളും പച്ച നിറത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് തീരുവ 18% ആയി കുറച്ചതിനെത്തുടർന്ന്, കയറ്റുമതിയിൽ വലിയ പങ്ക് വഹിക്കുന്ന കെപിആർ മിൽ, ഗോകൽദാസ് എക്‌സ്‌പോർട്ട്‌സ്, വെൽസ്പൺ ലിവിംഗ് എന്നിവയുൾപ്പെടെയുള്ള ടെക്‌സ്റ്റൈൽ കമ്പനികളുടെ ഓഹരികൾ 20% വരെ ഉയർന്നു.ഐടി, ഫാർമ കയറ്റുമതിയെ ആശ്രയിക്കുന്ന ഈ മേഖലകളിലെ ഓഹരികൾക്ക് തീരുവ കുറച്ചത് ഗുണകരമാകുമെന്നാണ് സാമ്പത്തി വിദഗ്‌ധരുടെ വിലയിരുത്തല്‍. ഈ മേഖലയിലെ ഓഹരി കുതിച്ചുയര്‍ന്നേക്കും. അദാനി പോർട്ട്സ്, പവർ ഗ്രിഡ് പുതിയ കരാറുകളും ഓഹരി വിപണിയില്‍ വൻ മുന്നേറ്റമുണ്ടാക്കും. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികൾ മികച്ച നേട്ടത്തിലാണ്.