Keralam
കണ്ണൂരിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ

കണ്ണൂർ: തില്ലങ്കേരിയിൽ ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.തില്ലങ്കേരി കാഞ്ഞിരാട്ട് സ്വദേശികളായ ലിനയുടെയും ജോഷികുമാറിൻ്റെയും മകൾ കീർത്തനയാണ് മൂന്ന് മാസം മുമ്പ് ജീവനൊടുക്കിയത്. അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.മംഗലൂരു ശ്രീനിവാസ കോളേജിൽ രണ്ടാം വർഷ ഹിസ്റ്റോറിയോ തെറാപ്പി വിദ്യാർത്ഥിനിയായിരുന്നു കീർത്തന. സ്വന്തം സുഹൃത്ത് പ്രണയം നടിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.