Mumbai
അയ്യപ്പ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കഥകളിയും ഓട്ടൻതുള്ളലും നവംബർ 30ന്

മുംബൈ: ചെമ്പൂർ -ഷെൽകോളനി അയ്യപ്പസംഘം, മണ്ഡലകാല മഹോത്സവത്തോടനുബന്ധിച്ച് കഥകളിയും ഓട്ടൻതുള്ളലും നവമ്പർ 30ന് ഞായറാഴ്ച്ച സംഘടിപ്പിക്കുന്നു.വൈകുന്നേരം 7മണിമുതൽ 8.30വരെ, മുംബൈ മലയാളിയും പ്രമുഖ കഥകളി കലാകാരിയുമായ താരവർമ്മയും സംഘവും ' പൂതനാ മോക്ഷo' കഥകളി അവതരിപ്പിക്കും.രാത്രി 8.45മുതൽ കുഞ്ചൻ സ്മാരകം രാജേഷും സംഘവും അവതരിപ്പിക്കുന്ന ' കല്യാണ സൗഗന്ധികം ' ഓട്ടൻതുള്ളൽ അരങ്ങേറും.
Venue: Sree AyyappaTemple,Kamaraj Maidan, Shell Colony,Chembur,Mumbai-71
പ്രവേശനം സൗജന്യമാണ്.
