കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേരള മുഖ്യമന്ത്രി

കാസർഗോഡ്: കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം കൊല്ലൂരിലെത്തുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം.ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും മുഖ്യ അർച്ചകരും ചേർന്ന് പൂർണ്ണകുംഭം നൽകി ആചാരപൂർവ്വം സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന സന്നിധിയിൽ നടന്ന പ്രത്യേക പൂജകളിലും വഴിപാടുകളിലും അദ്ദേഹം പങ്കെടുത്തു.