‘കുംഭമേള വൈറൽ താരം ’ വീണ്ടും അഭയം തേടി കൊച്ചി പൊലീസിന് മുന്നിൽ; പിതാവിനെതിരെ പരാതി

‘കുംഭമേള വൈറൽ താരം ’ വീണ്ടും അഭയം തേടി കൊച്ചി പൊലീസിന് മുന്നിൽ; പിതാവിനെതിരെ പരാതി

എറണാകുളം : ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ‘മൊണാലിസ ’ വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. പോലീസ് നേരത്തെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മടങ്ങിവരവ്. തന്റെ പാസ്‌പോർട്ടും പണവും അടക്കമുള്ള രേഖകൾ പിതാവും സംഘവും ചേർന്ന് അപഹരിച്ചതായും പെൺകുട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ലഭ്യമായ ഫോൺ നമ്പറുകളിലും വിലാസത്തിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ഇവർക്കുള്ള പോലീസ് സംരക്ഷണം പിൻവലിച്ചിരുന്നു. എന്നാൽ, പെൺകുട്ടി നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ മാത്രം അത് നൽകിയാൽ മതിയെന്ന് കോടതി പോലീസിന് നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പെൺകുട്ടി ഇപ്പോൾ കൊച്ചി സെൻട്രൽ സ്റ്റേഷനെ സമീപിച്ചിരിക്കുന്നത്.