അമ്മയുടേയും മകളുടേയും ആത്മഹത്യ : മകളുടെ ഭർത്താവ്‌ മുംബൈയിൽ പിടിയിൽ

അമ്മയുടേയും മകളുടേയും ആത്മഹത്യ : മകളുടെ ഭർത്താവ്‌ മുംബൈയിൽ പിടിയിൽ

മുംബൈ: തിരുവനന്തപുരം കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകൾ ഗ്രീമയുടെ ഭർത്താവ് പോലീസ് പിടിയിൽ. മുംബൈ നിന്നാണ് ബി എം ഉണ്ണികൃഷ്ണൻ പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ടയേർഡ് അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്‌ടർ എൻ രാജീവിന്റെ ഭാര്യ എസ് എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇരുവരെയും വീടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തുന്നത്.ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെയുള്ള പരാമർശങ്ങൾ  സജിതയുടെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നു . സംഭവത്തിന് പിന്നാലെ ഉണ്ണികൃഷ്‌ണനെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീവകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണനെ നാട്ടിലെത്തിക്കാൻ പൂന്തുറ പോലീസ് മുംബൈയിലേയ്ക്ക് തിരിച്ചിട്ടുണ്ട് .ആറ് വർഷം മുമ്പായിരുന്നു ഗ്രീമയുടെയും പഴഞ്ചിറ സ്വദേശിയായ ഉണ്ണികൃഷ്‌ണന്റെയും വിവാഹം. 25 ദിവസം മാത്രമാണ് ദാമ്പത്യബന്ധം നീണ്ടുനിന്നത്.ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. ഉണ്ണികൃഷ്‌ണൻ്റെ ബന്ധുവിൻ്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ്. ഉണ്ണികൃഷ്‌ണൻ മോശമായി സംസാരിച്ചതിനെത്തുടർന്ന് സജിത സംഭവസ്ഥലത്തുവച്ച് ബോധരഹിതയായി വീണു. ഇതിലുണ്ടായ മനോവിഷമം മൂലമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്.ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ലെന്നും അത് സജിതയുടെ സഹോദരങ്ങൾക്ക് നൽകണമെന്നും കുറിപ്പിലുണ്ട്.

https://www.worldm.news/news/mother-and-daughter-commit-17008