സ്‌ത്രീകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്‌ത പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ : 64,999 രൂപ വിലയിൽ എൻ-ഫസ്റ്റ് ഇവി

മുംബൈ: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്‌സ് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. 'എൻ-ഫസ്റ്റ് ഇവി' എന്ന പേരിലുള്ള പുതിയ സ്‌കൂട്ടർ 64,999 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അർബൻ യുവതയെ, പ്രത്യേകിച്ച് സ്‌ത്രീകളെ ലക്ഷ്യം വെച്ചാണ് എൻ-ഫസ്റ്റ് ഇവി പുറത്തിറക്കിയത്. 'ഡിപ്ലോസി'ന് ശേഷമുള്ള കമ്പനിയുടെ രണ്ടാമത്തെ ഇലക്‌ട്രിക് സ്‌കൂട്ടറാണിത്.ആമുഖ ഓഫറായാണ് കമ്പനി 64,999 രൂപ പ്രാരംഭവിലയിൽ പുതിയ സ്‌കൂട്ടർ നൽകുക. അതും ആദ്യം ബുക്ക് ചെയ്യുന്ന 1,000 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ ഓഫർ. ഇതിന് ശേഷം ഈ സ്‌കൂട്ടറിന്‍റെ വില കൂടും. എൻ-ഫസ്റ്റ് ഇവി വാങ്ങാനാഗ്രഹിക്കുന്നവർക്ക് 4,99 രൂപ നൽകി ഇത് ബുക്ക് ചെയ്യാനാവും.
"ചേഞ്ച് യുവർ വൈബ്" എന്ന ടാഗ്‌ലൈനിലാണ് കമ്പനി ഈ സ്‌കൂട്ടർ പുറത്തിറക്കിയത്. ഇറ്റാലിയൻ ഡിസൈൻ സ്ഥാപനമായ വീലാബുമായി സഹകരിച്ചാണ് എൻ-ഫാസ്റ്റ് വികസിപ്പിച്ചെടുത്തത്. ദൈനംദിന നഗര യാത്രയ്‌ക്കായി താങ്ങാനാവുന്ന വില, വിശ്വാസ്യത, സൗന്ദര്യശാസ്ത്രം എന്നിവയെല്ലാം ഒത്തുചേരുന്നതാണ് ഇതിന്‍റെ രൂപകൽപ്പനയെന്നാണ് ന്യൂമെറോസ് പറയുന്നത്.
ന്യൂമെറോസ് എൻ-ഫസ്റ്റ് ഇവി: സവിശേഷതകൾ
ന്യൂമെറോസ് എൻ-ഫസ്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ എൻ-ഫസ്റ്റ് മാക്‌സ്, എൻ-ഫസ്റ്റ് ഐ മാക്‌സ്, എൻ-ഫസ്റ്റ് ഐ മാക്‌സ് പ്ലസ് എന്നീ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാണ്. ബാറ്ററി പായ്‌ക്കിന് അനുസരിച്ചാണ് വേരിയന്‍റാക്കി തിരിച്ചിരിക്കുന്നത്. എൻ-ഫസ്റ്റ് മാക്‌സ്, എൻ-ഫസ്റ്റ് ഐ മാക്‌സ് മോഡലുകൾ 2.5 കിലോവാട്ടിലും എൻ-ഫസ്റ്റ് ഐ മാക്‌സ് പ്ലസ് 3 കിലോവാട്ടിലും ആണ് ലഭ്യമാവുക. ഇതിലെ ഉയർന്ന വേരിയന്‍റിന് 84,999 രൂപ ആണ് വില. ട്രാഫിക് റെഡ്, പ്യുവർ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാവും. സ്ഥിരത, സുരക്ഷ, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിരവധി സവിശേഷതകളുമായാണ് ഈ സ്‌കൂട്ടർ വരുന്നത്. പ്രധാന സവിശേഷതകൾ പരിശോധിക്കാം.
16 ഇഞ്ച് ചക്രങ്ങൾ (സ്‌കൂട്ടറുകളെ അപേക്ഷിച്ച് മികച്ച സ്ഥിരതയ്ക്കായി ചെറിയ വീൽസ്)
റൈഡിങ് മോഡുകൾ
റിവേഴ്‌സ് അസിസ്റ്റ്
മികച്ച താപനില മാനേജ്മെന്റിനായി ലിക്വിഡ് ഇമ്മർഷൻ-കൂൾഡ് ലി-അയൺ ബാറ്ററി
159 എംഎം ഗ്രൗണ്ട് ക്ലിയറൻസ്
റിമോട്ട് ലോക്കിങ്, തെഫ്‌റ്റ്, ടോ അലേർട്ടുകൾ, ജിയോ-ഫെൻസിങ്, റൈഡ് ഡാറ്റ ട്രാക്കിങ് എന്നിവയുള്ള IoT കണക്റ്റിവിറ്റി സ്യൂട്ട്
സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷനുള്ള OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ