നവോദയ നവശക്തിയുടെ രാമായണമാസാചരണം

നവോദയ നവശക്തിയുടെ രാമായണമാസാചരണം

പൂണെ : നവോദയ നവശക്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമായണമാസാചരണത്തിൻ്റെ ഉദ്ഘാടനം  കർക്കിടക മാസം ഒന്നിന് (ഓഗസ്റ്റ് 17)ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ  നടക്കും.

നവശക്തിയുടെ അധ്യക്ഷ ഗുരു  ഗീത പിള്ളയുടെ നേതൃത്വത്തിൽ അഖണ്ഡ സമ്പൂർണ്ണ രാമായണ പാരായണം രാവിലെ ഏഴു മണിക്ക് ആരംഭിച്ച്, വൈകിട്ട് 5.30  ന് സമർപ്പിക്കും. ഭക്തിനിർഭരമായ ഈ പുണ്യദിനത്തിൽ എല്ലാവരുടെയും നിറഞ്ഞ സാന്നിധ്യം ഉണ്ടാകണമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു . (പ്രഭാത ഭക്ഷണം രാവിലെ 8.30 നും അന്നപ്രസാദം ഉച്ചയ്ക്ക് 12.30 നും ഒരുക്കിയിട്ടുണ്ട്.) 

വിശദവിവരങ്ങൾക്ക് : 8999864628