"എല്ലാം അവസാനിച്ചു" : ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

ന്യൂജേഴ്സി : 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ, സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 34-കാരനായ ഈ ഇതിഹാസ താരം കണ്ണീരോടെയാണ് തന്റെ വിരമിക്കൽ തീരുമാനം ലോകത്തോട് പങ്കുവെച്ചത്.

'ഞാൻ പരമാവധി ശ്രമിച്ചു നോക്കി... മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ യാത്ര തുടങ്ങിയത്. ഇവിടെ വച്ചുതന്നെ ഞാനിത് അവസാനിപ്പിക്കുന്നു. എല്ലാം കഴിഞ്ഞിരിക്കുന്നു...'' മുപ്പത്തിനാലുകാരനായ നെയ്മറിൻ്റെ ഈ വാക്കുകള്‍ കാനറികളുടെ മാത്രമല്ല ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം കണ്ണീരണിയിക്കുകയായിരുന്നു. പ്രീക്വാട്ടർ കാണാതെ പുറത്തായെങ്കിലും ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡോടെയാണ് നെയ്മർ പടിയിറങ്ങുന്നത്. 129 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ എന്ന റെക്കോർഡ്.
2010ൽ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ തൻ്റെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ട നെയ്മർ കാൽപ്പന്ത് അവസാനിപ്പിച്ചതും അതേ ഗ്രൗണ്ടിൽ നിന്നാണ്. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ സാൻറോസ് എഫ്സിക്ക് വേണ്ടി നെയ്മർ കളി തുടരും. ഇത്തവണ ലോക കപ്പ് കളിക്കാൻ നെയ്മർ ഉണ്ടാവില്ലെന്നാണ് കരുതിയത്. പരിക്കുകള്‍ കാരണം അദ്ദേഹം ദീര്‍ഘകാലമായി കളത്തിനു പുറത്തായിരുന്നു. പൂര്‍ണ ഫിറ്റ്നസിലേക്കു എത്താതിരുന്നിട്ടും കോച്ച് കാര്‍ലോ ആന്‍സലോട്ടി നെയ്മറുടെ അനുഭവ സമ്പത്തില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം കൂട്ടുകയായിരുന്നു.
പക്ഷെ ഒരു മല്‍സരത്തില്‍ പോലും അദ്ദേഹത്തിന് 90 മിനിറ്റും കളിക്കാനായില്ല. ഇറങ്ങിയ മത്സരങ്ങളിലെല്ലാം രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ മാത്രമാണ് നെയ്മര്‍ ഗ്രൗണ്ടിലെത്തിയത്. എന്നാലും കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കാണികളെ മുഴുവൻ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചുകൊണ്ടാണ് നെയ്മർ ആ നിർണായക ഗോൾ നേടിയത്. നോർവേയുടെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ എതിർ ടീമിൻ്റെ ഗോൾകീപ്പറെ തീർത്തും നിഷ്പ്രഭനാക്കിക്കൊണ്ടായിരുന്നു നെയ്മറുടെ ഈ അത്യുഗ്രൻ പ്രകടനം. ആ ഒരൊറ്റ നിമിഷം കൊണ്ട് കളിയിലെ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് അദ്ദേഹം തൻ്റെ ക്ലാസ് എന്താണെന്ന് ലോകത്തിന് മുന്നിൽ വീണ്ടും തെളിയിച്ചു.
129 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ നേടിയ നെയ്മർ, ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡോടെയാണ് കളം വിടുന്നത്. പെലെയെ മറികടന്നുള്ള അദ്ദേഹത്തിന്റെ ഈ റെക്കോർഡ് കരിയറിലെ ഏറ്റവും തിളക്കമുള്ള ഒന്നാണ്. 2013-ലെ കോൺഫെഡറേഷൻസ് കപ്പ്, 2016-ലെ ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവ നേടിയിട്ടുണ്ടെങ്കിലും, ലോകകപ്പ് കിരീടം മാത്രം നെയ്മറിന്റെ ട്രോഫി ക്യാബിനറ്റിൽ അന്യമായി തുടരുന്നു. പരിക്കുകളും നിർഭാഗ്യങ്ങളും പിന്തുടർന്ന കരിയറിനൊടുവിൽ, ഒരു തലമുറയുടെ മുഴുവൻ പ്രതീക്ഷകളും ചുമലിലേറ്റിയ ഈ ഫുട്ബോൾ മാന്ത്രികൻ തന്റെ അധ്യായം മനോഹരമായി പൂർത്തിയാക്കിയിരിക്കുന്നു.