പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉപരോധ സമരം

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉപരോധ സമരം

ന്യുഡൽഹി : സിജെപിയുടെ നേതൃത്വത്തിലുള്ള  വിദ്യാർത്ഥി സമരത്തിന് നേരെയുണ്ടായ  പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി . ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ നേതൃത്വം നൽകി. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി മാർച്ചിൽ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കെ.സി. വേണുഗോപാൽ, പവൻ ഖേര തുടങ്ങിയ പ്രമുഖ നേതാക്കളും എം.പിമാരും സമരത്തിൽ പങ്കെടുത്തു. വൻ പോലീസ് സന്നാഹത്തെ തടസ്സപ്പെടുത്തിയാണ് കോൺഗ്രസ് നേതാക്കൾ ലോക് കല്യാൺ മാർഗിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വെക്കണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.