Mumbai
ഗുരുദേവഗിരിയിൽ രാമായണ മാസാചരണം

മുംബൈ : രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവ ഗിരിയിൽ ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും പുലർച്ചെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, രാമായണ പാരായണം, വൈകിട്ട് 7. 15 മുതൽ ഭഗവതി സേവ, തുടർന്ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.എല്ലാവർക്കും അവരവരുടെ ജന്മ നാളുകളിൽ ഗണപതി ഹോമവും ഭഗവതിസേവയും (ദേവീ പൂജ ) ഉൾക്കൊള്ളുന്ന കർക്കട പൂജയും അന്നദാനവും നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
പൂജയും അന്നദാനവും ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 730408 5880 , 8369312803, 9820165311 എന്ന നമ്പറുകളിൽ ബന്ധപ്പെടണം .