ധർമേന്ദ്ര പ്രധാനെ വസതിയിലെത്തി കണ്ട് മുതിർന്ന നേതാക്കൾ; പിന്തുണ അറിയിച്ച്‌ അമിത്ഷാ

ധർമേന്ദ്ര പ്രധാനെ വസതിയിലെത്തി കണ്ട് മുതിർന്ന നേതാക്കൾ; പിന്തുണ അറിയിച്ച്‌ അമിത്ഷാ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാനെ വസതിയിലെത്തി കണ്ട് മുതിർന്ന ബി.ജെ.പി നേതാക്കൾ. പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ പ്രമുഖ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതിലും മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതിലും പ്രധാൻ നടത്തിയ പരിഷ്കാരങ്ങളെ അമിത് ഷാ അഭിനന്ദിച്ചു. അധികാരത്തേക്കാൾ വലുതാണ് രാജ്യത്തെ യുവതലമുറയെന്നും, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിലും യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നതിലും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.പ്രധാനിന്റെ രാജി പൊതുജീവിതത്തിലെ ഉയർന്ന മൂല്യങ്ങളും സ്വാർത്ഥരഹിതമായ സേവനവുമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നവീൻ പ്രതികരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കിരൺ റിജിജു തുടങ്ങിയവരും പ്രധാനെ പ്രശംസിച്ച് രംഗത്തെത്തി. പാർട്ടിയിലെ പ്രധാൻറെ രാഷ്ട്രീയ പ്രാധാന്യത്തിന് ഇടിവുതട്ടിയിട്ടില്ലെന്ന സൂചനയാണ് ബി.ജെ.പി നേതൃത്വത്തിന്റെ ഈ നിർണ്ണായക നീക്കം വ്യക്തമാക്കുന്നത്.