ഇസ്രായേൽ ആക്രമണം : ഗസ്സയിൽ രണ്ട് കുട്ടികളും അൽ ജസീറ ക്യാമറാമാനും ഉൾപ്പെടെ 6പേർ കൊല്ലപ്പെട്ടു

 ഇസ്രായേൽ ആക്രമണം : ഗസ്സയിൽ രണ്ട് കുട്ടികളും  അൽ ജസീറ ക്യാമറാമാനും ഉൾപ്പെടെ 6പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിലെ ബ്യൂറെജ് അഭയാർത്ഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാൻ അഹമ്മദ് വിശാഹ് കൊല്ലപ്പെട്ടു. ഒക്ടോബർ 2023-ൽ ഇസ്രായേൽ-ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഇരുനൂറ്റിയറുപതാമത്തെ മാധ്യമപ്രവർത്തകനാണ് അഹമ്മദ്.ഈ കൊലപാതകം ഒരു “നീചമായ കുറ്റകൃത്യം” ആണെന്ന് അൽ ജസീറ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മാധ്യമപ്രവർത്തകരെ വ്യവസ്ഥാപിതമായി ലക്ഷ്യമിടുകയും സത്യത്തിന്റെ ശബ്ദം അടിച്ചമർത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ തുടർച്ചയായ നയത്തിന്റെ തെളിവാണ് ഇതെന്നും നെറ്റ്‌വർക്ക് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണിതെന്ന് അൽ ജസീറ പ്രസ്താവിച്ചു. നേരത്തെ, ഏപ്രിൽ 8-ന് അഹമ്മദിന്റെ സഹോദരൻ മുഹമ്മദ് വിശാഹും ഇസ്രായേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്. 2023 ഒക്ടോബറിൽ യുദ്ധം തുടങ്ങിയതിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 260 കടന്നതായി ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്’ (CPJ) വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കും സിവിലിയൻമാർക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.