സുഗതൻ്റെ സത്യപ്രതിഞ്ജ : ‘തിരുവനന്തപുരത്തിന് നാണക്കേട്, ഭരണസമിതിക്ക് അപമാനം’

സുഗതൻ്റെ സത്യപ്രതിഞ്ജ :  ‘തിരുവനന്തപുരത്തിന് നാണക്കേട്, ഭരണസമിതിക്ക് അപമാനം’

തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ്റെ  സത്യപ്രതിജ്ഞാ ചടങ്ങ് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് നടത്തണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.എസ്. ശബരീനാഥൻ. സുഗതനെതിരെയുള്ള കാപ്പാ കേസിനെ കോടതി എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത് എന്നതിൻ്റെ  തെളിവാണ് ഈ ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിക്ക് ഏത് സാഹചര്യത്തിലും സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശമുണ്ടെന്ന ജനാധിപത്യ തത്വം മുൻനിർത്തി മാത്രമാണ് കോടതി ഇതിന് അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 288 കിലോമീറ്റർ അകലെയുള്ള തൃശൂർ വിയ്യൂർ ജയിലിൽ വെച്ച് ഒരു കൗൺസിലർക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത് തിരുവനന്തപുരം നഗരത്തിന് വലിയ നാണക്കേടാണെന്ന് ശബരീനാഥൻ വിമർശിച്ചു. ഭരണസമിതിക്ക് ഇത് ആകെ അപമാനമാണ് എന്നും പറഞ്ഞു.

സുഗതൻ്റെ   അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരും ദിവസങ്ങളിൽ കൗൺസിൽ യോഗത്തിൽ നിയമപരമായി തന്നെ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിൽ സൂപ്രണ്ടിൻ്റെ   ഓഫീസിൽ വെച്ചാണ് ഇരുപതാം വാർഡ് കൗൺസിലറായ സുഗതന്റെ സത്യപ്രതിജ്ഞ നടക്കുക.

https://www.worldm.news/keralam/high-court-allows-r-sugathan--32458

https://www.worldm.news/keralam/the-fact-that-sugathan-was--32442