ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചു; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചു; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

എറണാകുളം: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ  എറണാകുളത്ത് നിന്ന് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് അടൂർ പോലീസ് ഇയാളെ പിടികൂടിയത്. ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.

യൂട്യൂബ് ചാനലിലൂടെ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അശ്ലീല പരാമർശങ്ങളും മോശം പ്രചരണങ്ങളും നടത്തിയെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. ദീർഘനാളായി ഇയാൾക്കെതിരെ പരാതികൾ നിലനിന്നിരുന്നു. പോലീസിന്റെ കർശനമായ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് വെച്ച് പ്രതിയെ വലയിലാക്കിയത്. ഇയാളെ അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.