ചരിത്രം സൃഷ്ടിച്ച് സ്വർണവില...! പവന് ഒറ്റയടിക്ക് 8640 രൂപയുടെ വർദ്ധനവ് !

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു.ഒറ്റയടിക്ക് 8640 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,31,160 രൂപയായി. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഇത്രയധികം ഉയരുന്നത്. വില ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു പവന്‍റെ സ്വര്‍ണാഭരണത്തിന് ഏകദേശം 1,60,000 രൂപയ്‌ക്ക് മുകളില്‍ നല്‍കേണ്ട അവസ്ഥയാണ്.
ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനവും ജിഎസ്‌ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്തുള്ള കണക്കാണിത്. പണിക്കൂലി കൂടിയ ആഭരണമാണ് വാങ്ങുന്നതെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കും. 22 കാരറ്റിനൊപ്പം 18, 14, 9 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്.18 കാരറ്റിന് ഗ്രാമിന് 885 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,07,720 രൂപയും ഒരു ഗ്രാമിന് 13,465 രൂപയുമാണ് വര്‍ധിച്ചത്. അതേസമയം 14 കാരറ്റിന് 690 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഇത് പവന്‍ വില 83,880 രൂപയിലും ഗ്രാമിന് 10,485 രൂപയുമാണ് വര്‍ധിച്ചത്. 9 കാരറ്റിന്‍റെ വില 440 രൂപയായി വര്‍ധിച്ചു. ഇതോടെ ഒരു പവന് 54,040 രൂപയും ഗ്രാമിന് 6755 രൂപയും ഉയര്‍ന്നു.സ്വര്‍ണത്തിന് മാത്രമല്ല വെള്ളി വിലയിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 410 രൂപയാണ് വില. അതേസമയം 10 ഗ്രാമിന് 4100 രൂപയുമാണ് വില.
ജിഎസ്‌ടി നിരക്കും ഇറക്കുമതി ചുങ്കവും കുറയ്‌ക്കണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്‌സ് അസോസിയേഷൻ
സ്വര്‍ണ വില ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന്‍റെ ജിഎസ്‌ടി നിരക്കും ഇറക്കുമതി ചുങ്കവും കുറയ്‌ക്കണമെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്‌സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി അഡ്വ.എസ് അബ്‌ദുൽ നാസർ പറഞ്ഞു. മാത്രമല്ല ക്യാഷ് പര്‍ച്ചേസ് പരിധി 5 ലക്ഷം രൂപയാക്കണം. ബുള്ളിയന്‍ ബാങ്ക് രൂപീകരിക്കണം.ജനങ്ങളുടെ കൈവശമുള്ള സ്വർണം ബുള്ളിയൻ ബാങ്കിൽ നിക്ഷേപിക്കാനും അത് ഗോൾഡ് മെറ്റൽ ലോൺ ആയി സ്വർണ വ്യാപാരികൾക്ക് ഫലപ്രദമായി നൽകാനുമുള്ള സാഹചര്യം ഒരുക്കണം. സ്വർണം വാങ്ങുന്നവർക്ക് ഇഎംഐ സൗകര്യവും സ്വർണം ഉപഭോകൃത വായ്‌പ സൗകര്യവും ഏർപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട നാമമാത്ര ജ്വല്ലറികൾക്ക് മതിയായ വായ്‌പാ സൗകര്യo ഏർപ്പെടുത്തണം. കൂടാതെ മൂലധന നേട്ടങ്ങളുടെ ആദായ നികുതി കുറയ്ക്കണമെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു.
ദിവസവും നിരക്ക് ഉയരുന്ന സ്വര്‍ണത്തിന് വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.