"CPM പോലെയല്ല കോൺഗ്രസ്, പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്" : മന്ത്രി എ.പി. അനിൽകുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകളിലും തുടർന്നുള്ള പരസ്യ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ.പി. അനിൽകുമാർ. കാര്യങ്ങൾ പറയുന്നതിൽ എല്ലാവർക്കും ഒരു പരിധിയും പരിമിതിയും ഉണ്ടെന്നും, നേതാക്കൾ സംസാരിക്കുമ്പോൾ അത് മറികടക്കാതിരുന്നാൽ മതിയെന്നും മന്ത്രി ഓർമ്മിപ്പിച്ചു.സദുദ്ദേശപരമാണെങ്കിൽ അത് സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ജനാധിപത്യ സ്വഭാവത്തെ സി.പി.എമ്മുമായി താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ പ്രതികരണം. സി.പി.എം പോലെയല്ല കോൺഗ്രസ് പാർട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി അധികാരം ഏറ്റെടുത്താൽ, അതുവരെ ഉന്നയിച്ചതെല്ലാം ഡിവൈഎഫ്ഐ അപ്പോൾ തന്നെ അവസാനിപ്പിക്കും. പിന്നീട് സർക്കാരിന്റെ വാഴ്ത്തുപാട്ടുകാരായി മാറുകയാണ് അവർ ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് ആ ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും മന്ത്രി എ.പി. അനിൽകുമാർ ചൂണ്ടിക്കാണിച്ചു.