കണ്ണൂർ മുൻ വിസിയുടെ വാടക വീട് നവീകരണം: അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ: മുൻ വി സിഗോപിനാഥ് രവീന്ദ്രൻ്റെ പയ്യാമ്പലത്തെ വാടക വീട് സർവകലാശാലാ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വർക്ക്സ് പ്ലാനിംഗ് കമ്മിറ്റിക്കാണ് അന്വേഷണ ചുമതല. താവക്കരയിലെ ഫോക്ക്ലോർ സെന്ററിലെ പുരാവസ്തുക്കൾ അനുമതിയില്ലാതെ മാറ്റിയത് ഉൾപ്പെടെയുള്ള മറ്റ് വിവാദ വിഷയങ്ങളിലും സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജൂൺ ഒന്നിന് ഗവർണർ ഉദ്ഘാടനം ചെയ്ത താവക്കര ഫോക്ക്ലോർ സെന്ററിലെ പുരാവസ്തുക്കൾ അനുമതിയില്ലാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയ സംഭവത്തിലും കൃത്യമായ അന്വേഷണം നടക്കും. കൂടാതെ വിദ്യാർത്ഥികളുടെ മാർക്ക് രേഖപ്പെടുത്തുന്ന സോഫ്റ്റ് വെയറായ 'കേ റീപ്പ്' നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളും പരാതികളും പഠിക്കുന്നതിനായി പ്രത്യേക ഉപസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്.
അതേസമയം പാറാൽ അറബിക് കോളേജ് പ്രിൻസിപ്പലായുള്ള ഡോ. അബ്ദുൾ ജലീലിന്റെ നിയമനത്തിന് സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. മുൻപ് നിയമനത്തിന് തടസ്സങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹത്തിന് സിൻഡിക്കേറ്റ് അംഗത്വം നഷ്ടമായിരുന്നു. പുതിയ അംഗീകാരത്തോടെ അബ്ദുൾ ജലീലിന് വീണ്ടും സിൻഡിക്കേറ്റ് അംഗമായി ചുമതലയേൽക്കാൻ വഴിയൊരുങ്ങി.അതേസമയം പാറാൽ അറബിക് കോളേജ് പ്രിൻസിപ്പലായുള്ള ഡോ. അബ്ദുൾ ജലീലിന്റെ നിയമനത്തിന് സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. മുൻപ് നിയമനത്തിന് തടസ്സങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹത്തിന് സിൻഡിക്കേറ്റ് അംഗത്വം നഷ്ടമായിരുന്നു. പുതിയ അംഗീകാരത്തോടെ അബ്ദുൾ ജലീലിന് വീണ്ടും സിൻഡിക്കേറ്റ് അംഗമായി ചുമതലയേൽക്കാൻ വഴിയൊരുങ്ങി..