ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു.

ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും   സർവീസിൽ തിരിച്ചെടുത്തു.

തിരുവനന്തപുരം: എൽഡിഎഫ്‌ഭരണത്തിൽ  ഏറെക്കാലം   സസ്പെൻഷനിലായിരുന്ന  ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും  യുഡിഎഫ്  സർക്കാർ സർവീസിൽ തിരിച്ചെടുത്തു. മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. ഭരണതലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ചതിനെത്തുടർന്ന് രണ്ട് വർഷത്തോളമായി എൻ പ്രശാന്ത് സസ്പെൻഷനിലായിരുന്നു. ബി. അശോകിനെ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചുകൊണ്ട് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നാരോപിച്ചാണ് സസ്പെൻഡ് ചെയ്തത്.സർക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചുവെന്നുമാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങൾ. സസ്പെൻഷൻ നടപടികൾ അനാവശ്യമാണെന്ന് വിലയിരുത്തിയതിനാലും, ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണെന്നും കണ്ടാണ് സർക്കാർ ഇരുവരെയും തിരികെ വിളിക്കാൻ തീരുമാനിച്ചത്.