Keralam
മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ ഇൻഫ്ലുവൻസർ പിടിയിൽ

കാസർഗോഡ്: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചതിന് പ്രമുഖ ഇൻഫ്ലുവൻസറും യുട്യൂബറുമായ എസ്.ആർ. ധന്യയെ (ഹെലൻ ഓഫ് സ്പാർട്ട) പോലീസ് പിടികൂടി. അണങ്കൂരിൽ വെച്ചാണ് സംഭവം നടന്നത്.
പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചെങ്കിലും, നിർത്താതെ അമിത വേഗതയിൽ വാഹനം ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് പോലീസ് കാറിനെ പിന്തുടരുകയും ബന്തിയോട് ഭഗവതി നഗറിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി പിടികൂടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.