സാഹിത്യകാരനും വ്യവസായിയുമായ ടി.ജി. വിജയകുമാർ അന്തരിച്ചു

സാഹിത്യകാരനും വ്യവസായിയുമായ ടി.ജി. വിജയകുമാർ അന്തരിച്ചു

കോട്ടയം : പ്രശസ്ത സാഹിത്യകാരനും വ്യവസായിയുമായ പുന്നത്തുറ ശ്രീകൈലാസ് ഗാർഡൻസിൽ (പരയ്ക്കാട്ട് )  ടി.ജി. വിജയകുമാർ (ബാബുജി - 66) അന്തരിച്ചു. പരേതനായ   ചെങ്ങളം തെക്കേക്കുറ്റ് ഗോപിനാഥൻ നായരുടെയും  കോതനല്ലൂർ പരയ്കാട്ട് പി ജി ചെല്ലമ്മയുടെയും മകനാണ്.  'മഴ പെയ്ത് തോരുമ്പോൾ' എന്ന ഹാസ സാഹിത്യ കൃതിക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് 

ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി  സാംസ്കാരിക അക്കാദമി ചെയർമാനായിരുന്നു . ഏറ്റുമാനൂർ ലയൺസ് ക്ലബ് മുൻ പ്രസിഡൻ്റ് -   സോൺ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ : സുജാത വിജയ് (തിരുവല്ല പെരിങ്ങര കൊച്ചുപുരയിൽ കുടുംബാംഗം), മകൻ: അഡ്വ.അഖിൽ വിജയ് (കേരള ഹൈക്കോടതി), മകൾ: ഡോ.ഐശ്വര്യ വിജയ് (ആയുസ്സ് വെൽനെസ് ഹോസ്പിറ്റൽ, കൊച്ചി), മരുമക്കൾ : അഡ്വ.ദൃശ്യ ആർ, ഹരിനാരായണൻ ആർ (ബിസിനസ്).

സംസ്കാര ചടങ്ങുകൾ ജൂലായ് 8ന് ,ബുധൻ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.  കാരിത്താസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ എത്തിച്ച്  പൊതുദർശനത്തിന് വെക്കും