കേരളീയ സമാജം നാഗ്‌പൂർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരളീയ സമാജം നാഗ്‌പൂർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുംബൈ : കേരളീയ സമാജം നാഗ്പൂരിൻ്റെ  വാർഷിക പൊതുയോഗം സമാജം ഹാളിൽ നടന്നു. പ്രസിഡന്റ്  മനോജ് പി. വി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  രാജഗോപാൽ എം. വാർഷിക റിപ്പോർട്ടും ട്രഷറർ സുരജ് സ്വാമിനാഥൻ വാർഷിക കണക്കുകളും ബജറ്റും അവതരിപ്പിച്ചു. ഇലക്ഷൻ ഓഫീസർ . ആർ. ആർ. പിള്ളയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ  ലിജോ ജോസിനെ പ്രസിഡന്റായും ബാബുരാജ് ടി. ജി., ഡോ. രേഖ സജീവൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും,രാജഗോപാൽ എം. ജനറൽ സെക്രട്ടറിയായും,  ഷാജി നായരെ ട്രഷററായും, അഖിൽ നായരെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും കോ-ഓപ്റ്റഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു. അനിൽ മാത്യുവിനെ ഇന്റേണൽ ഓഡിറ്ററായി നിയമിച്ചു. മുൻ പ്രസിഡന്റുമാരും പ്രമുഖ അംഗങ്ങളും ഉൾപ്പെടെ 57 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.