മീരാറോഡിൽ മലയാളി കൂട്ടായ്‌മ, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മീരാറോഡിൽ മലയാളി കൂട്ടായ്‌മ, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മുംബൈ:: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ശ്രീനാരായണ മന്ദിര സമിതി, കേരള സാംസ്‌കാരിക വേദി-മീരാ റോഡ്, മീരാ റോഡ് മലയാളി സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഭാരത് രത്ന രാജീവ് ഗാന്ധി ബ്ലഡ് ബാങ്കിൻ്റെ  സാങ്കേതിക സഹകരണത്തോടെ എസ്.എൻ.എം.എസ് ഹാൾ, ജംഗിഡ് സർക്കിളിൽ നടന്ന ക്യാമ്പിൽ വിവിധ പ്രായവിഭാഗങ്ങളിൽപ്പെട്ട നിരവധി പേർ രക്‌തം ദാനം ചെയ്തു.. യുവജനങ്ങൾ, വനിതകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം കൊണ്ട്  ക്യാമ്പ്  മികച്ച വിജയമായി മാറി.

രക്തദാനം ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനമാണെന്നും സമൂഹത്തിൽ കൂടുതൽ പേർ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. ക്യാമ്പിൻ്റെ  വിജയത്തിനായി സഹകരിച്ച എല്ലാ രക്തദാതാക്കൾക്കും, സന്നദ്ധ പ്രവർത്തകർക്കും, ഭാരത് രത്ന രാജീവ് ഗാന്ധി ബ്ലഡ് ബാങ്ക് അധികൃതർക്കും സംഘാടകർ നന്ദി അറിയിച്ചു.